Latest NewsKeralaNewsIndia

‘ടീച്ചറും അമ്മയും, ഇതിൽ ഏതു റോളിൽ നിന്ന് ആലോചിച്ചാണ് ഈ തീരുമാനത്തിൽ എത്തിയത്?’: കെ കെ ശൈലയെ വിമർശിച്ച് കുറിപ്പ്

കോഴിക്കോട്: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്ന കേന്ദ്ര നിലപാടിനെ വിമർശിച്ച് രംഗത്ത് വന്ന മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയെ വിമർശിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് നിഷ പി. വിവാഹപ്രായം പതിനെട്ടായി തുടരുന്നത് തന്നെയാണ് ഉചിതമെന്ന് കെ.കെ ശൈലജ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് വിമർശനം ഉയരുന്നത്. ടീച്ചറമ്മ എന്ന വിളി മാറ്റി അടിമ കമ്മി എന്ന വിളിയാകും ഉചിതമെന്നും കൂടുതൽ ഡെക്കറേഷൻ വേണ്ട എന്നുമാണ് പ്രധാനമായും ഉയരുന്ന വിമർശനം.

കോവിഡ് ദുരിത സമയത്തും പ്രളയ സമയത്തും കാഴ്ച വെച്ച പ്രവർത്തനത്തിന്റെ ഭാഗമായി കെ കെ ശൈലജയെ സോഷ്യൽ മീഡിയയും സൈബർ സഖാക്കളും ടീച്ചറും അമ്മയും ചേർത്ത്, ടീച്ചറമ്മ എന്ന പേര് ചാർത്തി നൽകിയിരുന്നു. എന്നാൽ, ഇതിൽ ഏതു റോളിൽ നിന്ന് ആലോചിച്ചാണ് ഈ തീരുമാനത്തിൽ എത്തിയതെന്ന ചോദ്യമാണ് ഇപ്പോൾ പ്രധാനമായും ഉയരുന്നത്.

Also Read:സ്വാ​ശ്ര​യ ക​ര്‍ഷ​ക സ​മി​തി സെ​ക്ര​ട്ട​റി ഓ​ഫി​സി​നു​ള്ളിൽ ജീവനൊടുക്കി

പ്രായപൂർത്തി ആയാൽ പെൺകുട്ടികൾക്ക് സ്വന്തം കാര്യം നോക്കാൻ പ്രാപ്തയാവുമെന്നും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുകയല്ല വേണ്ടതെന്നുമായിരുന്നു ശൈലജ കഴിഞ്ഞ ദിവസം കോഴിക്കോട് പറഞ്ഞത്. നേരത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമാന അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് കോടിയേരി ആരോപിച്ചിരുന്നു. ഇപ്പോൾ വിവാഹ പ്രായം 18ൽ നിന്നും 21 ആക്കേണ്ട കാര്യമില്ല. വിഷയത്തിൽ സിപിഐഎമ്മിൽ ആശയക്കുഴപ്പമില്ലെന്നും ഡൽഹി മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ വിമർശനവുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും ഇന്നലെ രംഗത്തെത്തിയിരുന്നു. പിന്നാലെ കുഞ്ഞാലിക്കുട്ടിയും ഇതേ പ്രതികരണമായിരുന്നു നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button