Latest NewsInternational

ഹിജാബ് എന്ന അബദ്ധ ധാരണ : ഖാലിദ് ഉമർ എഴുതുന്നു

കർണാടകയിലെ കോളേജിൽ ഹിജാബ് വിവാദം കത്തിപ്പടരുമ്പോൾ, പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകനും മുസ്ലിം നവോത്ഥാന വക്താവും അന്താരാഷ്ട്ര നിയമവിദഗ്ധനുമായ ഖാലിദ് ഉമറിന്റെ ഫേസ്ബുക്ക് പോസ്റ്റ് അതിവേഗം വൈറലാകുകയാണ്.

പോസ്റ്റിന്റെ വിശദമായ പരിഭാഷ..

പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രനഗരമായ ഉഡുപ്പിയിലെ ഒരു കോളേജിൽ, ഹിജാബ് വിവാദം പുകയുകയാണ്. ഒരുപറ്റം മുസ്ലിം പെൺകുട്ടികളാണ് ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നും അതു മൗലികാവകാശമാണെന്നും വാദിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ, ഇപ്പോൾ തന്നെ രണ്ടു ഭാഗങ്ങളായി ആൾക്കാർ ചേരി തിരിഞ്ഞിരിക്കുന്നു. ഇടതുപക്ഷ-കോൺഗ്രസ് പ്രവർത്തകരുടെയും അനുഭാവികളുടെയും രോഷപ്രകടനം കണ്ടാൽ, എന്തോ, പെൺകുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള അവകാശം ഹനിക്കപ്പെട്ടതു പോലെയാണ്! കോളേജിനെതിരെ നിയമ നടപടിയ്ക്ക് വരെ ആൾക്കാർ ഒരുങ്ങിക്കഴിഞ്ഞു.

ഹിജാബ് ധരിക്കൽ മൗലികാവകാശമാണോ?

അല്ലെന്നാണ് ഉത്തരം. ഇനി അഥവാ, ഹിജാബ് ധരിച്ച് വന്നാലും, ഹാളിൽ പരീക്ഷയെഴുതാനിരിക്കുന്ന ഒരു കുട്ടിയുടെ വ്യക്തിത്വം ഉറപ്പു വരുത്താനുള്ള അധികാരവും അവകാശവും കോളേജ് അധികൃതർക്കുണ്ട്. അല്ലെങ്കിൽ തന്നെ പരീക്ഷ എഴുതുമ്പോൾ ധരിക്കുന്ന ഒരു മുഖാവരണത്തിന് നിങ്ങളുടെ മതാചരണവുമായി എന്താണ് ബന്ധം.? ആർട്ടിക്കിൾ 14 നും 25 നും ഒരു മൂടുപടവുമായുള്ള ബന്ധമെന്താണ്? എങ്ങനെയാണ് നിങ്ങളുടെ മൗലികാവകാശം ലംഘിക്കപ്പെടുന്നത്? നാളെ, ഒരു മുസ്ലിം വിശ്വാസി നാലു ഭാര്യമാർ തന്റെ മതപരമായ അവകാശമാണെന്ന് പറഞ്ഞാൽ അത് ഇന്ത്യൻ ഭരണഘടനയുടെ വ്യവസ്ഥകളുമായി ഒത്തു പോകുമോ? മതാധിഷ്ഠിതമായ വ്യക്തിത്വമെന്ന വിഡ്ഢിത്തം അവസാനിക്കേണ്ട കാലം കഴിഞ്ഞു.

വസ്ത്രവും മതവുമാണ് പ്രധാനം?

ഒരിക്കലുമല്ല. മതമല്ല, മറിച്ച്, ഓരോ ഭൂപ്രദേശവും അവിടുത്തെ ആൾക്കാർ ധരിക്കുന്ന വസ്ത്രങ്ങളും തമ്മിൽ വളരെയധികം ബന്ധമുണ്ട്. പഞ്ചാബിൽ നെല്ലു വിതയ്ക്കുമ്പോൾ ഒരു സർദാർജിയ്ക്ക് പൈജാമയും കുർത്തയും ധരിക്കാൻ സാധിക്കില്ല. അതുപോലെ തന്നെ, ധ്രുവപ്രദേശത്ത് ഇഗ്ലൂവിൽ ജീവിക്കുന്ന ഒരു എസ്കിമോയ്ക്ക്, സിഖ് തലപ്പാവണിഞ്ഞു ജീവിക്കാൻ സാധിക്കില്ല. ഒന്നോർത്തു നോക്കൂ.. ബംഗാളിലെ ഗ്രാമങ്ങളിൽ താമസിക്കുന്ന ഒരു മുസ്ലിമിന് മതപരമായ വസ്ത്രമാണെന്നു വച്ച് സൗദി അറേബ്യക്കാർ ധരിക്കുന്ന അറബി വസ്ത്രം ധരിച്ച് പനയിൽ കയറാൻ പറ്റുമോ?. അറബിനാടുകളിൽ വീശിയടിക്കുന്ന മണൽക്കാറ്റ്, തുറന്നിട്ടിരിക്കുന്ന എല്ലാ ശരീരഭാഗങ്ങളിലേക്കും കയറും. അതിനാലാണ് അവിടെ ആണും പെണ്ണും ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിക്കുന്നത്. അല്ലാതെ, അതിന് മതവുമായി യാതൊരു ബന്ധവുമില്ല.

മുസ്ലീങ്ങളെ പുറത്താക്കാനാണോ യൂണിഫോം സിവിൽ കോഡ്?

വെറും അബദ്ധമായ ധാരണയാണത്. 18 വയസ്സ് വരെ നിർബന്ധിച്ചുള്ള എല്ലാ മതപരമായ അടിച്ചേൽപ്പിക്കലും ഒഴിവാക്കാനുള്ള നയത്തിലേക്കാണ് ഇന്ത്യൻ സർക്കാർ നടന്നടുക്കുന്നത്. എങ്കിൽ മാത്രമേ, മതത്തിലല്ലാതെ, ദേശീയതയിലൂന്നിയ ഒരു തലമുറ ഈ രാജ്യത്ത് വളർന്നു വരൂ. ഇന്ത്യൻ മുസ്ലിങ്ങൾക്ക് മുഖ്യധാരയിൽ നിലയുറപ്പിക്കണങ്കിൽ, അന്ധമായ മതാചാരങ്ങളെ മുറുകെപ്പിടിക്കാതെ ഇന്ത്യയുടെ സാംസ്കാരിക അസ്തിത്വത്തെ അംഗീകരിക്കുകയും പിൻതുടരുകയും വേണ്ടിവരും.

സൗദി അറേബ്യയിലെ വിപ്ലവകരമായ മാറ്റങ്ങൾ

ഇസ്ലാം മതത്തിന്റെ ജന്മനാടായ സൗദി അറേബ്യയിൽ അതിവേഗമാണ് പരിവർത്തനം സംഭവിച്ചു കൊണ്ടിരിക്കുന്നത്. സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പോലും അനുമതിയില്ലാതിരുന്ന അവിടെ, അവർക്ക് ഡ്രൈവിംഗ് ലൈസൻസ് പോലും ലഭിച്ചു തുടങ്ങി. മതപരമായ എഴുത്തുകളുള്ള ദേശീയ പതാക പോലും പരിഷ്കരിക്കാനുള്ള ആലോചനയിലാണ് സൗദി അറേബ്യ. കാട്ടു നിയമങ്ങൾ അവസാനിപ്പിച്ച് ആധുനികതയെയും നവീന ജീവിതരീതികളെയും സ്വീകരിക്കാൻ സൗദിയിലെ മുസ്ലിം ജനത തയ്യാറാകുമ്പോൾ, ഇന്ത്യയിലെ മുസ്‌ലിം സമൂഹം തിരികെ ഏഴാം നൂറ്റാണ്ടിലേയ്ക്കു പോകാനുള്ള പുറപ്പാടിലാണ്. ഈ മനോഭാവം ഉപേക്ഷിക്കാതെ അവർക്ക് നിലനിൽപ്പുണ്ടാവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button