Jobs & VacanciesLatest NewsEducationNewsCareerEducation & Career

ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഒഴിവ്

ആലപ്പുഴ ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഒഴിവ്. അദര്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ആയുര്‍വേദ ഫാര്‍മസിസ്റ്റ് Gr.II ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. 27,900- 63,700 ശമ്പളനിരക്കിലാണ് നിയമനം.

Read Also : പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിന് ശേഷം വിവാഹം കഴിക്കാതിരിക്കുന്നത് വഞ്ചനയല്ലെന്ന് കോടതി

എസ്.എസ്.എല്‍.സിയും ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയുര്‍വേദ ഫാര്‍മസി ട്രെയിനിംഗ് കോഴ്സ് സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. 2021 ജനുവരി ഒന്നിന് 18നും 41 നും മദ്ധ്യേ. നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 2022 ജനുവരി 21ന് മുമ്പ് ഏറ്റവും അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button