ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലെടുത്ത അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീര്‍, അര്‍ഷാജ്, അലി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ബുധനാഴ്ചയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ പേരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. പോലീസ് ഇന്നും നിരവധി പേരെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികള്‍ സഞ്ചരിച്ച രക്തക്കറ പുരണ്ട നാല് ബൈക്കുകളും കണ്ടെത്തിയിട്ടുണ്ട്.
12 പേര്‍ അക്രമി സംഘത്തിലുണ്ടെന്ന് പോലീസ് അറിയിച്ചിരുന്നു. പോലീസിന് ലഭിച്ച സിസിടിവിയില്‍ ആറ് ബൈക്കുകളിലായി 12 പേരാണ് രഞ്ജിത്തിന്റെ വീട്ടിലേക്ക് എത്തിയത്. 20 ഓളം പേര്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ഞായറാഴ്ച്ച രാവിലെ ആറരയോടെയാണ് ആലപ്പുഴ വെള്ളക്കിണറില്‍ ബിജെപി പ്രവര്‍ത്തകനായ രഞ്ജിത്ത് ശ്രീനിവാസനെ അമ്മയുടേയും ഭാര്യയുടേയും മുന്നില്‍വെച്ച് വെട്ടിക്കൊന്നത്.
ആദ്യം ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി. തടയാനെത്തിയ അമ്മ വിനോദിനിയെ അക്രമികള്‍ തള്ളിയിട്ട ശേഷം കഴുത്തില്‍ കത്തിവെച്ച് തടഞ്ഞു. 11വയസ്സുകാരിയായ ഇളയമകള്‍ക്ക് നേരെയും അക്രമികള്‍ വാള്‍ വാശി. തലയിലും കഴുത്തിലും നെഞ്ചിലും മാരകായുധങ്ങള്‍ കൊണ്ട് ആഴത്തിലേറ്റ മുറിവുകളാണ് രഞ്ജിത്തിന്റെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
Post Your Comments