KozhikodeKeralaNattuvarthaLatest NewsNews

കാണാതായ പെൺകുട്ടിയുടെ മൃതദേഹം ക്വാറിയിൽ: ദുരൂഹത

കോഴിക്കോട്: നന്മണ്ടയിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ ക്വാറിയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പാറക്കുഴിയിൽ രഗീഷിന്റെ ഭാര്യ ശിശിരയെ (23) ചൊവ്വാഴ്‌ച്ച പുലർച്ചെ മുതലാണ് കാണാതായത്. യുവതിയെ കാണാതായതിന് പിന്നാലെ രഗീഷിന്റെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു.

നാട്ടുകാർ നടത്തിയ തെരച്ചിലിൽ ശിശിരയുടെ മൊബൈൽ ഫോണും ചെരിപ്പും ക്വാറിക്ക് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ക്വാറിയിൽ തെരച്ചിൽ ആരംഭിച്ചത്. രാവിലെ മുതൽ നാട്ടുകാരും ഫയർ ആന്റ് റെസ്‌ക്യു ഫോഴ്‌സും മുങ്ങൽ വിദഗ്ധരും ക്വാറിയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button