Latest NewsKeralaNattuvarthaNewsIndia

എന്നെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല, കേന്ദ്ര സര്‍വകലാശാല ആര്‍എസ്​എസിന്‍റെ രാഷ്​ട്രീയ കാര്യാലയമാക്കി: ഉണ്ണിത്താൻ

കാസറഗോഡ്: കേന്ദ്ര സര്‍വകലാശാല ആര്‍എസ്​എസിന്‍റെ രാഷ്​ട്രീയ കാര്യാലയമാക്കിയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. പ്രദേശത്തെ എം.പി എന്ന നിലയില്‍, രാഷ്​ട്രപതിയും കേന്ദ്ര മന്ത്രിമാരും പ​ങ്കെടുക്കുന്ന ചടങ്ങില്‍ അധ്യക്ഷ പദവിയി​ലിരിക്കേണ്ട തന്നെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Also Read:വന്ധ്യംകരണ നടപടികളില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ ഒഴിവാക്കണമെന്ന് ഹൈക്കോടതി

‘കേന്ദ്ര മന്ത്രി വി.മുരളീധരന്‍ മഹാരാഷ്​ട്രയില്‍ നിന്നുള്ള എം.പിയാണ്​. എന്നാല്‍, കേരളത്തിലെ എല്ലാ കേന്ദ്ര പരിപാടികളിലും അദ്ദേഹമാണ്​ പ്രധാന അതിഥി. ഇവിടെനിന്നുള്ള എം.പിമാരെ അവഗണിച്ചുകൊണ്ട്​ വി.മുരളീധരന്‍ പരിപാടികളില്‍ പ​ങ്കെടുക്കുന്നത്​ ശരിയല്ല’, രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

‘കേന്ദ്ര സര്‍വകലാശാല ആര്‍.എസ്​.എസിന്‍റെ കാര്യാലയം പോലെയാണ്​ പ്രവര്‍ത്തിക്കുന്നത്​. സര്‍വകലാശാല കാവിവത്​കരിക്കുന്നതില്‍ ജനങ്ങള്‍ക്ക്​ രോഷമുണ്ട്​. ആര്‍.എസ്​.എസും ബി.ജെ.പിയും അറിയാതെ അവിടെ ഒന്നും നടക്കില്ലെന്ന നിലയാണ്​’, ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button