തിരുവല്ല: മണിമലയാറ്റിൽ ചാടി 13 വയസുകാരി ജീവനൊടുക്കി. കല്ലുങ്കൽ സ്വദേശിനിയായ നമിത ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ ആയിരുന്നു സംഭവം.
നെടുമ്പ്രം കല്ലുങ്കൽ ഓട്ടാഫീസ് കടവിലെ പാലത്തിൽ നിന്നും ആണ് പെൺകുട്ടി ചാടിയത്. തുടർന്ന് പൊലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിൽ എട്ടു മണിയോടെ മൃതദേഹം കണ്ടെടുത്തു. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read Also : സുരക്ഷാ മുൻകരുതലുകൾ: വിപണിയിൽ നിന്ന് ക്ലാസിക് 350 ബൈക്കുകള്‍ തിരിച്ച് വിളിക്കുന്നു
ജീവനൊടുക്കാനുള്ള കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്ന് പുളിക്കീഴ് പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments