ThiruvananthapuramKeralaNattuvarthaNews

സർക്കാർ ഡോക്ടർമാരുടെ നിൽപ് സമരം പതിനാലാം ദിവസം പിന്നിടുന്നു

പതിനൊന്നാം ശമ്പള പരിഷ്കരണത്തിൽ അടിസ്ഥാന ശമ്പളവും മറ്റു ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സർക്കാർ ഡോക്ടർമാർ സെക്രട്ടേറിയറ്റ് പടിക്കൽ കെ ജി എം ഒ എ യുടെ നേതൃത്വത്തിൽ നടത്തി വരുന്ന നിൽപ് സമരം പതിനാലാം ദിവസം പിന്നിട്ടു. ഇന്ന് 21.12.2021 ചെവ്വാഴ്ച കാസർക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

പ്രതിഷേധം കെ ജി എം ഒ എ മുന്‍ സംസ്ഥാന സെക്രട്ടറി ഡോ. കെ. ദിനേഷ്. ഉദ്ഘാടനം ചെയ്തു. ഡോക്ടർമാരെ തെരുവിലിറക്കാതെയും പണിമുടക്കിലേക്ക് തള്ളിവിടാതെയും ന്യായമായ ആവശ്യങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള നീക്കം സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടർമാരെ ദൈവങ്ങളെന്നും കോവിഡ് മുന്നണി പോരാളികളെന്നു മുള്ള ആത്മാർത്ഥമല്ലാത്ത വിളികൾക്കപ്പുറം അതൃപ്തരായ ഡോക്ടർമാരുടെ പ്രശ്നങ്ങളിൽ ഇടപെടലാണ് സർക്കാർ കാണിക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button