PathanamthittaLatest NewsKeralaNattuvarthaNews

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍പെ​ട്ട ദ​മ്പ​തി​ക​ളെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ചു : രണ്ടുപേർ പിടിയിൽ

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ കോ​യി​പ്പു​റം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. അ​നി​ല്‍കു​മാ​ര്‍, അ​നി​ല്‍ വി​ജ​യ​ന്‍ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്

കോ​ഴ​ഞ്ചേ​രി: പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍പെ​ട്ട ദ​മ്പ​തി​ക​ളെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ കോ​യി​പ്പു​റം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. അ​നി​ല്‍കു​മാ​ര്‍, അ​നി​ല്‍ വി​ജ​യ​ന്‍ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ത​ട​യാ​ന്‍ ശ്ര​മി​ച്ച സ​ഹോ​ദ​ര​നെ​യും മ​ര്‍ദി​ച്ച​താ​യി പരാതിയിൽ പ​റ​യു​ന്നു. പു​ല്ലാ​ട് കാ​ലാ​യി​ല്‍ കു​ഴി​യി​ല്‍ വീ​ട്ടി​ല്‍ താ​രാ​നാ​ഥ്, ഭാ​ര്യ ജ്യോ​തി, താ​രാ​നാ​ഥിന്റെ സ​ഹോ​ദ​ര​ന്‍ ശ്രീ​നാ​ഥ് എ​ന്നി​വ​ര്‍ക്കാ​ണ് മ​ര്‍ദ​ന​മേ​റ്റ​ത്. ടാ​ക്‌​സി സ​ര്‍വി​സ്​ ന​ട​ത്തു​ന്ന താ​രാ​നാ​ഥ് പു​ല്ലാ​ട് ജ​ങ്​​ഷ​നി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ക​യാ​ണ്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​ല​പ്പു​ഴ​യി​ല്‍ ഹൗ​സ് ബോ​ട്ട് സ​വാ​രി​ക്ക് പ്ര​തി​ക​ൾ താ​രാ​നാ​ഥിന്റെ വാ​ഹ​ന​ത്തി​ലാ​ണ് പോ​യ​ത്.

Read Also : മാ​ഹി​യി​ൽ​ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് കടത്താൻ ശ്രമം : 300 ലി​റ്റ​ർ വിദേശമദ്യം പിടികൂടി, ഒരാൾ അറസ്റ്റിൽ

രാ​ത്രി​യോ​ടെ തി​രി​കെ​യെ​ത്തി​യ​ശേ​ഷം വാ​ഹ​ന വാ​ട​ക സം​ബ​ന്ധി​ച്ചു​ണ്ടാ​യ ത​ര്‍ക്ക​മാ​ണ് അ​ക്ര​മ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാണ് സൂചന. പു​ല​ര്‍ച്ചെയാണ് എ​സ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സ്​ ര​ണ്ടു​പ്ര​തി​ക​ളെ​യും പിടികൂടിയത്​. പ​ന്ത്ര​ണ്ടോ​ളം പേ​രാ​ണ് സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​തെന്ന്​ പ​രാ​തി​യിൽ പറയുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button