ബീജിംഗ്: ഇന്തോ- പസഫിക് മേഖലയിൽ ചൈനയുടെ ഏത് അധിനിവേശത്തെയും തടയാൻ മിസൈൽ വിന്യാസമൊരുക്കി അമേരിക്ക. പസഫികിൽ നിലകൊള്ളുന്ന അമേരിക്കൻ നാവികസേനയുടെ പസഫിക് ഫ്ലീറ്റാണ് ചൈനയ്ക്കെതിരെ മിസൈൽ വിന്യാസം നടത്തുന്നത്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുകയാണ് അമേരിക്ക ചെയ്യുന്നതെന്നും, യാതൊരു വിധത്തിലും അതിർത്തി പങ്കിടാത്ത രാജ്യമെന്ന നിലയിൽ, ചൈനയോട് അമേരിക്ക യുദ്ധപ്രഖ്യാപനമാണ് നടത്തുന്നതെന്നും ബീജിംഗ് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
പസഫിക്കിലേക്ക് അമേരിക്ക എത്തിയതോടെ സമീപ ദ്വീപ് രാഷ്ട്രങ്ങൾക്ക് ഭീഷണിയുയർത്തിയിരുന്ന ചൈനയുടെ നീക്കങ്ങൾ എല്ലാവരും അറിയാൻ തുടങ്ങിയിരുന്നു. കൂടാതെ, ലഡാക്കിൽ ചൈന നടത്തിയ നീക്കങ്ങൾക്കെതിരെ ലോകരാജ്യങ്ങളും രംഗത്തു വന്നിട്ടുണ്ട്. തായ്‌വാൻ ഞങ്ങളുടെ ഒരു ഭാഗമാണെന്ന് പറഞ്ഞു കൊണ്ട് വ്യോമാതിർത്തി ലംഘിച്ച് ചൈന ഭീഷണി ഉയർത്തിയിരുന്നു. സമുദ്രത്തിൽ കപ്പലുകളെ പ്രതിരോധിക്കാൻ മൈനുകൾ വിതറുകയും അന്തർവാഹിനികളെ തകർക്കാനുള്ള മിസൈലുകൾ ഘടിപ്പിച്ച ബോട്ടുകളും ചൈന വിന്യസിച്ചിരുന്നു. ഇതിനെല്ലാം ശക്തമായ മറുപടിയായാണ് അമേരിക്കയുടെ ഇപ്പോഴത്തെ നീക്കം
Post Your Comments