തിരുവനന്തപുരം : പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തൽ കൂടുതൽ പഠനങ്ങൾക്കും ജനപ്രതിനിധികളുൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചകൾക്കും ശേഷം മാത്രം നടപ്പാക്കേണ്ട ഒന്നാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു.
കേരളത്തിൽ മാത്രം ചർച്ച ചെയ്യപ്പെടേണ്ടതല്ല ഈ വിഷമെന്നും സാമൂഹ്യ സാഹചര്യം കണക്കിലെടുത്താണ് നിയമ നിർമാണം നടത്തേണ്ടതെന്നും സതീദേവി പറഞ്ഞു.
വിവാഹപ്രായം സംബന്ധിച്ച് ഇന്നുള്ള നിയമത്തിലെത്തിയത് ഒരുപാട് കാലത്തെ ചർച്ചകൾക്ക് ശേഷമായിരുന്നുവെന്നും സതീദേവി കൂട്ടിചേർത്തു.
Post Your Comments