Latest NewsSaudi ArabiaInternationalGulf

അഞ്ചു മുതൽ 11 വയസു വരെയുള്ള കുട്ടികൾക്ക് ഉടൻ വാക്‌സിൻ നൽകും: സൗദി ആരോഗ്യ മന്ത്രാലയം

ജിദ്ദ: അഞ്ചു വയസ്സു മുതൽ 11 വയസ്സു പ്രായമുള്ള കുട്ടികൾക്കും ഉടൻ വാക്സിൻ നൽകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം തടയാൻ എല്ലാവരും കോവിഡ് വാക്സിനുകൾ പൂർണമായി സ്വീകരിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Read Also: അനധികൃതമായി സ്വത്ത് സമ്പാദിച്ചു: പി വി അൻവറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മലപ്പുറം സ്വദേശി

ഒമിക്രോൺ വ്യാപനം പകുതി ലോകരാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ എല്ലാവരും ജാഗ്രത പാലിക്കണം. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ എല്ലാവരും രാജ്യത്തിനു പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി കഴിഞ്ഞ ദിവസം ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.

രാജ്യത്തിനു പുറത്ത് നിന്ന് വരുന്ന പൗരന്മാരോ താമസക്കാരോ ആയ യാത്രക്കാർ അവരുടെ പ്രതിരോധ കുത്തിവയ്പ് നില പരിഗണിക്കാതെ തന്നെ അഞ്ച് ദിവസത്തേയ്ക്ക് സാമൂഹിക സമ്പർക്കം ഒഴിവാക്കണമെന്നും എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ കോവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്നും പബ്ലിക് ഹെൽത്ത് അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. ശ്വസന സംബന്ധമായ രോഗങ്ങളോ പനിയുടെ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് കോവിഡ് പരിശോധന നടത്തണമെന്നാണ് നിർദ്ദേശം. വിദേശത്ത് നിന്നെത്തുന്നവർ നിര്ബന്ധമായും മാസ്‌ക് ധരിക്കണം. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ നിന്ന് അകന്നുനിൽക്കുകയും കൈകൾ സ്ഥിരമായി കഴുകുകയും വേണം. ആരെയും ഹസ്തദാനം ചെയ്യരുതെന്നും എല്ലാവരും രണ്ട് ഡോസ് വാക്‌സിൻ ഡോസുകളും സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.

Read Also: ഉടമയെ കൊലപ്പെടുത്തിയ ശേഷം ഫോൺ കടയിൽ നിന്നും മോഷ്ടിച്ചത് 158 ഫോണുകളും 21000 ദിർഹവും: പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button