Latest NewsKeralaNews

അനധികൃതമായി സ്വത്ത് സമ്പാദിച്ചു: പി വി അൻവറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മലപ്പുറം സ്വദേശി

കൊച്ചി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് പി.വി. അൻവർ എംഎൽഎയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. മലപ്പുറം സ്വദേശിയും വിവരാവകാശ പ്രവർത്തകനുമായ കെ.വി ഷാജിയാണ് ഹർജി നൽകിയിരിക്കുന്നത്.

2011 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് ഷാജിയുടെ പരാതിയിൽ പറയുന്നത്. ഇഡിയ്‌ക്കും, ആദായനികുതി വകുപ്പിനും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു.

Read Also  :  സ്വാതന്ത്ര്യം ലഭിച്ച് 60 വർഷം : വജ്രജൂബിലിയാഘോഷിച്ച് ഗോവ

അതേസമയം, കർണാടകത്തിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് അൻവർ പ്രവാസിയിൽ നിന്നും 50 ലക്ഷം തട്ടിയ കേസിൽ ഡിസംബർ 31ന് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button