
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ 2014ലെ സുപ്രീംകോടതി വിധിക്ക് ശേഷം ഇവിടെ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍. സുപ്രീംകോടതിയുടെ വിധി എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനം പലതവണ യോഗം ചേരാന്‍ സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതിയോട് ആവശ്യപ്പെട്ടെങ്കിലും യോഗം ചേര്‍ന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
Read Also : എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊലപാതകം: ഇടിച്ചിട്ട കാര്‍ കണ്ടെത്തി
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തനിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അറിയിക്കേണ്ടതെല്ലാം സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ മെമ്പര്‍, മേല്‍നോട്ട സമിതിയുടെ ചെയര്‍മാന്‍, തമിഴ്‌നാട് ചീഫ് സെക്രട്ടറി, കേന്ദ്ര ഗവണ്‍മെന്റ് എന്നിവരെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരം വിവരങ്ങള്‍ കൃത്യമായി അറിയിച്ചതിന്റെ എല്ലാ രേഖകളും തന്റെ കൈയിലുണ്ടെന്നും അതുകൊണ്ട് തനിക്ക് വീഴ്ച പറ്റിയെന്ന് സമ്മതികേണ്ടത് എന്തിനാണെന്നും മന്ത്രി ചോദിച്ചു. രാത്രിയില്‍ മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിയെന്നും മന്ത്രി പറഞ്ഞു.
Post Your Comments