KeralaLatest NewsNews

എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊലപാതകം: ഇടിച്ചിട്ട കാര്‍ കണ്ടെത്തി

ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയാണ് പ്രതികളെ അറസ്റ്റ് ചെയ്തതായി അറിയിച്ചത്

ആലപ്പുഴ: എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വണ്ടിയിടിച്ചിട്ടശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇടിച്ചിട്ട കാര്‍ കണ്ടെത്തി. കണിച്ചുകുളങ്ങരയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. അതേസമയം, ഷാന്‍ വധത്തില്‍ മുഖ്യ ആസൂത്രകന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രസാദ്, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയാണ് പ്രതികളെ അറസ്റ്റ് ചെയ്തതായി അറിയിച്ചത്.

Read Also : ആലപ്പുഴയിലെ കൊലപാതകങ്ങള്‍ മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണനത്തിന്റെ ബാക്കിപത്രം: പ്രതിപക്ഷ നേതാവ്

ഷാന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രസാദ്, രതീഷ് എന്നിവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ആലപ്പുഴയില്‍ നടന്ന ഷാന്‍ – രഞ്ജിത്ത് കൊലപാതകങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് എഡിജിപി വ്യക്തമാക്കി. കൊലപാതകത്തില്‍ പങ്കുള്ള എല്ലാവരെയും തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു. പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രസാദാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനെന്നും കൊലപാതകത്തിനുള്ള പ്ലാന്‍ തയ്യാറാക്കിയതും ആള്‍ക്കാരെ ഏകോപിപ്പിച്ചതും വണ്ടി സംഘടിപ്പിച്ചതും ഇയാളാണെന്നും എഡിജിപി പറഞ്ഞു. ഇപ്പോള്‍ പിടിയിലായവര്‍ കൊലപാതകത്തില്‍ ഗൂഢാലോചനയും ഏകോപനവും നടത്തിയവരാണെന്നും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെ പിടികൂടാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം രഞ്ജിത്ത് കൊലപാതക കേസില്‍ 12 പേരുണ്ടെന്നാണ് നിലവിലുള്ള വിവരമെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button