Latest NewsUSANewsInternational

അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ്: കമലാ ഹാരിസ് കുറിച്ചത് ചരിത്ര നേട്ടങ്ങൾ

വാഷിംഗ്ടൺ: ഏതൊരു സ്ത്രീയ്ക്കും അഭിമാനമായ വ്യക്തിത്വങ്ങളിലൊന്നാണ് കമലാ ഹാരിസ്. അമേരിക്കയുടെ 49 -ാമത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസ് ഈ സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയാണ്. അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജയും കമലാ ഹാരിസാണ്. അമേരിക്കയിൽ സുപ്രധാന സ്ഥാനത്തേക്ക് ഒരു പ്രധാന രാഷ്ട്രീയ പാർട്ടി നിർദേശിക്കുന്ന ആദ്യ ഏഷ്യൻ അമേരിക്കൻ വംശജയെന്ന നേട്ടവും കമലാ ഹാരിസിന് സ്വന്തം.

Read Also: നാടു ഭരിക്കാനോ എംഎല്‍എമാരെ സൃഷ്ടിക്കാനോ അല്ല രാഷ്ട്രീയത്തിലിറങ്ങിയത്, ജനങ്ങളെ സഹായിക്കാന്‍: സാബു എം ജേക്കബ്

കാലിഫോർണിയയിലെ ഓക്ലാൻഡിലാണ് കമലയുടെ ജനനം. നേരത്തെ കാലിഫോർണിയയുടെ അറ്റോർണി ജനറലായും സാൻ ഫ്രാൻസിസികോ ഡിസ്ട്രിക് അറ്റോർണിയുമായിരുന്ന കമല ഹാരിസ് 2016 മുതൽ അമേരിക്കൻ സെനറ്റിന്റെ ഭാഗമാണ്. 2019ൽ മാർട്ടിൻ ലൂഥർ കിങ്ങിന്റെ ജന്മദിനത്തിലാണ് തിരഞ്ഞെടുപ്പിലേക്ക് കമല തന്റെ പേര് സ്വയം നിർദേശിക്കുന്നത്. ചരിത്രം സൃഷ്ടിക്കുന്ന സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ചായിരുന്നു കമലാ ഹാരിസിന്റെ നീക്കങ്ങൾ.

കുറച്ചു സമയത്തേക്കായിരുന്നെങ്കിലും യുഎസ് പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയെന്ന ബഹുമതിയും കമലാ ഹാരിസ് സ്വന്തമാക്കിയിട്ടുണ്ട്. ആരോഗ്യ പരിശോധനകൾക്കായി പ്രഡിഡന്റ് ജോ ബൈഡനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് ഒരു മണിക്കൂറും 25 മിനിറ്റും കമല ഹാരിസിന് പ്രസിഡന്റ് പദവി കൈമാറിയത്.

Read Also: ലിംഗസമത്വം: പുരുഷന്മാരുടെ വിവാഹ പ്രായം 18 ആയി കുറയ്ക്കണമെന്ന് ബൃന്ദാ കാരാട്ട്

ബൈഡനെ പതിവ് കൊളോണോസ്‌കോപി പരിശോധനയ്ക്കാണ് ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ അനസ്തേഷ്യ നൽകുന്നതിനാലാണ് താൽകാലികമായി അധികാരം കൈമാറിയത്. യുഎസ് സമയം രാവിലെ 10.10നായിരുന്നു അധികാരക്കെമാറ്റം. 11.35 ആയപ്പോൾ ബൈഡൻ തിരികെ പദവിയിൽ പ്രവേശിച്ചു. അമേരിക്കൻ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിത സായുധ സേനകളുടേയും അണവായുധങ്ങളുടെയും നിയന്ത്രണാധികാരത്തിലെത്തിയത്.

Read Also: കൊലപാതകങ്ങൾ അപലപനീയം, കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം: കാന്തപുരം

shortlink

Related Articles

Post Your Comments

Related Articles


Back to top button