ആലപ്പുഴ : പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വൈകിപ്പിച്ചതില്‍ കടുത്ത അമര്‍ഷവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ‘ഒരു മൃതദേഹത്തോട് കാണിക്കുന്ന ഏറ്റവും വലിയ അനാദരവാണ് ഇത്. കേരളത്തില്‍ പോപ്പുലര്‍ഫ്രണ്ടിന് ഒരു നിയമവും, ബിജെപിയ്ക്ക് മറ്റൊരു നിയമവുമാണ് ഇവിടെ’, അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വൈകിപ്പിച്ചതില്‍ നിന്നും പോലീസുകാരുടെ കള്ളക്കളി വ്യക്തമാണ്. ഞായറാഴ്ച സംസ്‌കാര ചടങ്ങുകള്‍ നടത്താതിരിക്കാന്‍ പോലീസുകാര്‍ മന:പ്പൂര്‍വ്വം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വൈകിപ്പിച്ചതാണ്. ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ വൈകിയെന്ന സാങ്കേതിക കാരണം പറഞ്ഞാണ് പോസ്റ്റ്മോര്‍ട്ടം വൈകിപ്പിച്ചത്. സംസ്‌കാര ചടങ്ങുകള്‍ നടക്കാതിരിക്കാനുള്ള ആസൂത്രിത ശ്രമമാണ് പോലീസ് നടത്തിയത്’, സുരേന്ദ്രന്‍ വ്യക്തമാക്കി.
‘ഇത് ഒരു മൃതദേഹത്തോട് കാണിക്കുന്ന ഏറ്റവും വലിയ അനാദരവാണ് ഇത്. ഒരു പരിഷ്‌കൃത സമൂഹത്തിലും സര്‍ക്കാര്‍ സംവിധാനം ചെയ്യാന്‍ പാടുള്ള കാര്യമല്ല ഇത്. ഇവിടെ പോപ്പുലര്‍ഫ്രണ്ടിന് ഒരു നിയമവും ബിജെപിയ്ക്ക് മറ്റൊരു നിയമവുമാണ്. സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രേരിത നടപടിയാണ് ഇത്. പോലീസിനെ ഉപയോഗിച്ച് മൃതദഹേത്തോട് അനാദരവ് കണിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. സംഭവത്തില്‍ ശക്തമായ അമര്‍ഷവും പ്രതിഷേധവും രേഖപ്പെടുത്തുന്നു. നിലവിലെ സാഹചര്യത്തില്‍ പോലീസിന്റെ നടപടികളോട് സഹകരിക്കും’,അദ്ദേഹം അറിയിച്ചു.
Post Your Comments