ThrissurKeralaNattuvarthaLatest NewsNews

ജോസ് ആലുക്കാസില്‍ നിന്നും മോഷണം പോയ 16കിലോ സ്വര്‍ണം ശ്മശാനത്തില്‍ നിന്ന് കണ്ടെടുത്തു : പ്രതി പിടിയിൽ

സമീപപ്രദേശത്തെ ശ്മശാനത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോ​ഗസ്ഥന്‍

വെല്ലൂര്‍: ജോസ് ആലുക്കാസില്‍ നിന്ന് മോഷണം പോയ 16 കിലോ സ്വര്‍ണം കണ്ടെടുത്തു. സമീപപ്രദേശത്തെ ശ്മശാനത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോ​ഗസ്ഥന്‍ പറഞ്ഞു.

ഡിസംബര്‍ പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. കാട്പാടി റോഡിലെ തൊട്ടപ്പാളയത്തുള്ള ഷോറൂമിലാണ് കവര്‍ച്ച നടന്നത്. ജ്വല്ലറിയുടെ പിന്‍വശത്തെ ഭിത്തിയില്‍ ദ്വാരമുണ്ടാക്കിയാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. മുഖം മൂടി ധരിച്ചെത്തിയ സംഘം പതിനാറ് കിലോ സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു.

Read Also : എല്‍ഡിഎഫ് ഭരണത്തില്‍ കേരളം ഏറ്റവും മികച്ച ക്രമസമാധാനമുള്ള ശാന്തമായ സംസ്ഥാനം : കോടിയേരി ബാലകൃഷ്ണന്‍

മോഷണത്തിന് പിന്നാലെ അന്വേഷണത്തിനായി പ്രത്യേകസംഘം രൂപികരിച്ചിരുന്നു. വെ​ല്ലൂ​ര്‍ ഡിഐജി എജി ബാ​ബു​വിന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ട്ടു പ്ര​ത്യേ​ക പൊ​ലീ​സ്​ ടീ​മു​ക​ളാ​ണ് കേസ്​ അ​ന്വേ​ഷിച്ച​ത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വെല്ലൂര്‍ ആനക്കാട് സ്വദേശിയായ പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യുന്നതിനിടെ പ്രതി സ്വര്‍ണം നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള ശ്മശാനത്തില്‍ കുഴിച്ചിട്ടതായി സമ്മതിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതേസമയം പ്രതിയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button