PathanamthittaLatest NewsKeralaNattuvarthaNews

വ​യോ​ധി​ക​നെ ഹ​ണി ട്രാ​പ്പി​ൽ പെടുത്തി 2.18 ല​ക്ഷം രൂ​പ ത​ട്ടിയ കേസിൽ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ

പ​ന്ത​ളം മു​ടി​യൂ​ർ​ക്കോ​ണം സ്വ​ദേ​ശിയായ 76കാ​ര​നെ​യാ​ണ് സം​ഘം ഹ​ണി ട്രാ​പ്പി​ൽ കു​രു​ക്കി​യ​ത്

പ​ന്ത​ളം: വ​യോ​ധി​ക​നെ ഹ​ണി ട്രാ​പ്പി​ൽ കു​രു​ക്കി പ​ണം ത​ട്ടി​യ കേസിലെ പ്ര​തി​ക​ളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. തി​ങ്ക​ളാ​ഴ്ചയാണ് ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു​ന​ൽ​കാ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കിയത്. പ​ന്ത​ളം മു​ടി​യൂ​ർ​ക്കോ​ണം സ്വ​ദേ​ശിയായ 76കാ​ര​നെ​യാ​ണ് സം​ഘം ഹ​ണി ട്രാ​പ്പി​ൽ കു​രു​ക്കി​യ​ത്.

വ​യോ​ധി​ക​നെ ഹ​ണി ട്രാ​പ്പി​ൽ കു​രു​ക്കി 2.18 ല​ക്ഷം രൂ​പയാണ് ത​ട്ടി​യെടുത്തത്. സംഭവത്തിൽ യു​വ​തി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യാ​ണ്​ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്.

Read Also : മന്‍സൂറിനെ തലയ്ക്കടിച്ച് കൊന്നത് ഭാര്യയുടെ കാമുകന്‍: അതിഥി തൊഴിലാളിയുടെ കൊലപാതകത്തില്‍ വൻ വഴിത്തിരിവ്

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്​​ച അ​റ​സ്​​റ്റ്​ ചെ​യ്ത പ​ന്ത​ളം മ​ങ്ങാ​രം കു​ട്ടു​വാ​ള​ക്കു​ഴി​യി​ൽ സി​ന്ധു (41), പ​ന്ത​ളം, കു​ര​മ്പാ​ല തെ​ക്ക് സാ​ഫ​ല്യ​ത്തി​ൽ മി​ഥു (25), അ​ടൂ​ർ പെ​രി​ങ്ങ​നാ​ട് കു​ന്ന​ത്തു​ക്ക​ര അ​രു​ൺ നി​വാ​സി​ൽ അ​രു​ൺ കൃ​ഷ്ണ​ൻ (32) എ​ന്നി​വരെയാ​ണ് ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​തി​ന് പൊലീസ് കോ​ട​തി​യിൽ അനുമതി തേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button