Latest NewsKeralaIndia

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാ ജീവനക്കാരനില്‍ നിന്നും കള്ളക്കടത്ത് സ്വര്‍ണം പിടികൂടി

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇയാള്‍ കസ്റ്റംസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു.

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാന സുരക്ഷാ ജീവനക്കാരനില്‍ നിന്നും കള്ളക്കടത്ത് സ്വര്‍ണം പിടികൂടി . സ്‌പൈസ്ജെറ്റിന്റെ SG703 എന്ന വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ നൗഷാദിൽ നിന്ന് ഏകദേശം 3.5 കിലോഗ്രാം സ്വര്‍ണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇയാള്‍ കസ്റ്റംസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു.

മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശിയായ നിഷാദ് അലി ആണ് പിടിയില്‍ ആയത്. ഏകദേശം ഒരുകോടി അമ്പതുലക്ഷം രൂപ വിലവരുന്ന സ്വര്‍ണമിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.യാത്രക്കാരന്‍ കൊണ്ടുവന്ന് വിമാനത്തിന്റെ സീറ്റിന് ഇടയില്‍ ഒളിപ്പിച്ചുവെച്ച നാല് പാക്കറ്റ് സ്വര്‍ണ്ണ മിശ്രിതം പുറത്തു കടത്താന്‍ ശ്രമിക്കുന്നതിനിടെ ആണ് ഇയാള്‍ പിടിയിലായത്. അറസ്റ്റിലായ ഇയാളെ മഞ്ചേരി കോടതി 14 ദിവസത്തേക്ക്‌ റിമാന്‍ഡ് ചെയ്തു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ കള്ളക്കടത്തായി കൊണ്ടുവരുന്ന സ്വര്‍ണം വന്‍തോതില്‍ പിടികൂടാന്‍ തുടങ്ങിയതോടെയാണ് കള്ളക്കടത്തുകര്‍ വിമാന ജീവനക്കാരെ ഉപയോഗിച്ച്‌ സ്വര്‍ണം കടത്താന്‍ തുടങ്ങിയത്. സംഭവത്തില്‍ കസ്റ്റംസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ കെ വി രാജന്റെ നേതൃത്വത്തില്‍ ആണ് സ്വര്‍ണം പിടികൂടിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button