Latest NewsKeralaNattuvarthaNewsIndia

പ്രിയപ്പെട്ടവൻ ഷാൻ കൊതിച്ച രക്തസാക്ഷിത്വം നേടിയെടുത്തു, ഞങ്ങൾ ഊഴവും കാത്തിരിക്കുന്നു: ഫേസ്ബുക് പോസ്റ്റിനെതിരെ വിമർശനം

തിരുവനന്തപുരം: കൊല്ലപ്പെട്ട എസ് ഡി പി ഐ പ്രവർത്തകൻ കെ എസ് ഷാൻ കൊതിച്ചിരുന്ന രക്തസാക്ഷിത്വം നേടിയെടുത്തുവെന്ന പി കെ ഉസ്മാൻ എന്ന യുവാവിന്റെ ഫേസ്ബുക് പോസ്റ്റിനെതിരെ രൂക്ഷ വിമർശനം. ‘കാത്തിരുന്നു, കൊതിച്ചിരുന്നു കിട്ടിയ രക്തസാക്ഷി ആണത്രെ, വിലാപയത്രയല്ല ആഹ്ലാദയാത്ര ആയിട്ട് ആണ് പോകുന്നത് എന്ന്, ഒരാളുടെ മരണത്തിനെ എങ്കിലും ബഹുമാനിക്കാൻ പഠിക്കട നീയൊക്കെ’, സോഷ്യൽ മീഡിയ വിമർശിക്കുന്നു.

Also Read:‘യോഗി ആദിത്യനാഥ് മികച്ച ഓൾ റൗണ്ടർ’ : എതിരാളികളെ തൂത്തുവാരിയടിക്കുമെന്ന് രാജ്നാഥ് സിംഗ്

മാധ്യമപ്രവർത്തകനായ അരുൺ കുമാർ അടക്കമുള്ള പല പ്രമുഖരും ഈ പോസ്റ്റ് പങ്കുവച്ചു പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. എങ്ങനെയാണ് ഒരാളുടെ മരണത്തെ ഇത്രയുമധികം സൗന്ദര്യവൽക്കരിക്കാൻ കഴിയുന്നതെന്നാണ് പലരുടെയും വിമർശനം.

അതേസമയം, തുടർന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളെ ചൊല്ലി വലിയ വിമർശനമാണ് ആഭ്യന്തര വകുപ്പിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷത്തുള്ള പലരും ഇതിനോടകം തന്നെ രൂക്ഷമായ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button