ലക്നൗ: തങ്ങളുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തപ്പെടുന്നുവെന്ന ആരോപണവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ചോർത്തിയ അതാത് ദിവസത്തെ ഫോൺ സംഭാഷണം, ദിവസേന വൈകുന്നേരം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേൾക്കുന്നുവെന്നും അഖിലേഷ് യാദവ് ആരോപിക്കുന്നുണ്ട്.
‘ഉപയോഗമില്ലാത്ത മുഖ്യമന്ത്രി’ (അനുപയോഗി) എന്നാണ് യോഗിയെ അഖിലേഷ് വിശേഷിപ്പിച്ചത്. യുപി + യോഗി = ഉപയോഗി എന്ന് പ്രധാനമന്ത്രിയുടെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തെ പരിഹസിച്ചു കൊണ്ടാണ് അഖിലേഷിനെ ഈ പ്രയോഗം.’എതിരാളികളായ ഞങ്ങളെല്ലാവരുടെയും ഫോൺ സംഭാഷണങ്ങൾ ഈ മുഖ്യമന്ത്രി ചോർത്തുന്നുണ്ട്. ചോർത്തിയ സംഭാഷണങ്ങൾ ദിവസേന വൈകുന്നേരങ്ങളിൽ ഈ അനുപയോഗി മുഖ്യമന്ത്രി കേൾക്കുന്നു’ അഖിലേഷ് വെളിപ്പെടുത്തി.
സമാജ്വാദി പാർട്ടി നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഇൻകം ടാക്സ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയതിനു തൊട്ടുപിന്നാലെയാണ് അഖിലേഷ് യാദവ് ഈ ആരോപണവുമായി രംഗത്തെത്തിയത്.
Post Your Comments