
തലശ്ശേരി: റെയിൽപാളത്തിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. തളിപ്പറമ്പ് ചപ്പാരപ്പടവിലെ മേലേടത്ത് വീട്ടിൽ അഭിജിത്താണ് (23) മരിച്ചത്. മാഹിക്കും തലശ്ശേരിക്കുമിടയിൽ പുന്നോൽ പാളത്തിലാണ് സംഭവം.
മുഖം വികൃതമായ നിലയിൽ ട്രാക്കിൽ കാണപ്പെട്ട മൃതദേഹത്തിൽ നിന്ന് ലഭിച്ച ഫോൺ നമ്പറിൽ ന്യൂമാഹി പൊലീസ് ബന്ധപ്പെടുകയായിരുന്നു. തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലെത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് ധരിച്ച വസ്ത്രങ്ങളും താടിയും അടയാളമാക്കി യുവാവിനെ തിരിച്ചറിഞ്ഞത്.
Read Also : പമ്പയിൽ കാട്ടാന ആക്രമണം : വനംവകുപ്പ് ഉദ്യോഗസ്ഥൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിലെ താൽക്കാലിക ജീവനക്കാരനാണ് അഭിജിത്ത്. വെള്ളിയാഴ്ച വീട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് പോയതായിരുന്നു. പടപ്പേങ്ങാടെ പത്മനാഭൻ-ജയ ദമ്പതികളുടെ മകനാണ്. സഹോദരി: അഭിനയ.
Post Your Comments