മഞ്ചേരി: ഓട്ടോ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. ആനക്കയം വള്ളിക്കാപറ്റയിൽ ആണ് അപകടമുണ്ടായത്.
ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46 ), സഹോദരൻ ഉസ്മാൻ (36), ഭാര്യ സുലൈഖ (33) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ ചണ്ടിയൻ മൂച്ചി ഹസൻകുട്ടി, ഉസ്മാന്‍റെയും സഹോദരിയുടെയും നാല് കുട്ടികൾ എന്നിവർക്കാണ് പരിക്കേറ്റത്. ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്‍റെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.
Read Also : മന്ത്രവാദിയുടെ നിർദേശപ്രകാരം നരബലി: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ
പരിക്കേറ്റ മൂന്ന് കുട്ടികളെയും ഓട്ടോ ഡ്രൈവറെയും കോഴിക്കോട് മെസിക്കൽ കോളജിലേക്ക് മാറ്റി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments