PalakkadNattuvarthaLatest NewsKeralaNews

നൊട്ടമല വളവിൽ സുരക്ഷാ ഭിത്തി തകർത്ത് വാഹനം താഴേക്ക് മറിഞ്ഞ് അപകടം: അഞ്ച് പേർക്ക് പരിക്ക്

അപകടത്തിൽ യാത്രക്കാരായ മലപ്പുറം ചേളാരി റാസിക്ക്, ചേലേബ്ര നബീൽ, രാമനാട്ടുകര അജ്മൽ, ചേലേമ്പ്ര ആദിൽ, മലപ്പുറം നെച്ചിക്കാട്ടിൽ ഷിബിലി എന്നിവർക്കാണ് പരിക്കേറ്റത്

പാലക്കാട്: മണ്ണാർക്കാട് നൊട്ടമല വളവിൽ വാഹനം താഴേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. അപകടത്തിൽ യാത്രക്കാരായ മലപ്പുറം ചേളാരി റാസിക്ക്, ചേലേബ്ര നബീൽ, രാമനാട്ടുകര അജ്മൽ, ചേലേമ്പ്ര ആദിൽ, മലപ്പുറം നെച്ചിക്കാട്ടിൽ ഷിബിലി എന്നിവർക്കാണ് പരിക്കേറ്റത്. നൊട്ടമല ഒന്നാം വളവിൽ നിന്ന് നിയന്ത്രണം വിട്ട ബോലേറോ താഴേക്ക് മറിയുകയായിരുന്നു.

Read Also : ഐഎസില്‍ ചേരുന്നതിനായി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സിറിയയില്‍ നിന്ന് ആയുധ പരിശീലനം നേടിയതായി റിപ്പോര്‍ട്ട്

ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. രാമനാട്ടുകരയിൽ പാലക്കാട്ടേക്ക് പോവുകയായിരുന്ന ബൊലേറോ ഒന്നാം വളവിൽ വച്ച് നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നു. വളവിലെ സുരക്ഷാ ഭിത്തിയും തകർത്താണ് വാഹനം താഴേക്ക് മറിഞ്ഞത്.

അപകടത്തിൽ ഒരാൾക്ക് മാത്രമാണ് സാരമായി പരിക്കേറ്റത്. പരിക്കേറ്റവരെ പെരിന്തൽ മണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button