Latest NewsNewsIndia

മന്ത്രവാദിയുടെ നിർദേശപ്രകാരം നരബലി: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

ചെന്നൈ: മന്ത്രവാദിയുടെ നിർദേശപ്രകാരം നരബലിക്കായി പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. തമിഴ്നാട് തഞ്ചാവൂരിൽ നടന്ന സംഭവത്തിൽ ഭർത്താവിന്റെ രോഗം മാറാൻ നരബലി നടത്തണമെന്ന് മന്ത്രവാദി പറഞ്ഞതനുസരിച്ച് ബന്ധുവിന്റെ പിഞ്ചുകുഞ്ഞിനെ നാൽപത്തിയെട്ടുകാരി കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ സഹോദരിയുടെ മകന്റെ ആറുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ ശർമിള ബീഗം, കൂട്ടുനിന്ന ഭർത്താവ് അസ്ഹറുദ്ദീൻ, മന്ത്രവാദി മുഹമ്മദ് സലീം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

താലൂക്ക് ഓഫീസിലെ തീപിടിത്തം : ആ​ന്ധ്രാസ്വദേശിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി

മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിയെടുത്ത ശർമിള ബീഗം വീടിനു പിന്നിലുള്ള മീൻ വളർത്തൽ ടാങ്കിൽ മുക്കിക്കൊല്ലുകയായിരുന്നു. സംഭവത്തിൽ സംശയം തോന്നിയ അയൽക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് വീട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെതത്തോടെയാണ് സംഭവം പുറത്തുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button