ന്യൂഡൽഹി : ഏറ്റവും വിശ്വസ്തരായ രാജ്യം ഇന്ത്യയാണെന്ന് കസാഖിസ്ഥാൻ. വാണിജ്യ പ്രതിരോധ മേഖലയിൽ ഉൾപ്പെടെ ഇന്ത്യ നൽകുന്ന സഹായം വിലമതിക്കാനാവാത്തതാണെന്നും കസാഖിസ്ഥാൻ വിദേശകാര്യ മന്ത്രി മുഖ്താർ തിലേബുർദ്ദി പറഞ്ഞു. ഇന്ത്യ-മദ്ധ്യേഷാ സംവാദ പരിപാടിയിലാണ് കസാഖിസ്ഥാൻ മന്ത്രിയുടെ പരാമർശം.
‘ഈ സമ്മേളനം മറ്റൊരു നാഴികക്കല്ലായി മാറുമെന്നതിൽ തങ്ങൾക്ക് യാതൊരു സംശയവുമില്ല. മദ്ധേഷ്യൻ ഫോറത്തിൽ അംഗങ്ങളായുള്ള എല്ലാ രാജ്യങ്ങളുടേയും മുൻഗണനാ ക്രമം തീരുമാനിക്കാനും കർമ്മപദ്ധതി രൂപീകരിക്കാനും സഹകരിക്കേണ്ട മേഖലകൾ പരസ്പരം അറിയാനും ഏറെ നിർണ്ണായകമാണ് ഈ സമ്മേളനം’- മുഖ്താർ തിലേബുർദ്ദി പറഞ്ഞു.
Read Also : കൈക്കൂലിക്കേസിൽ അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർക്ക് ജാമ്യമില്ല
മദ്ധ്യേഷ്യൻ മേഖല പ്രതിരോധത്തേക്കാൾ മാനുഷിക വിഷയങ്ങളിലാണ് മുൻതൂക്കം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം പ്രധാന ചർച്ചയാകുന്നതിനൊപ്പം കൃഷി, ജനങ്ങളുടെ ജീവിത നിലവാരം, ആരോഗ്യം എന്നീ വിഷയത്തിലൂന്നിയുള്ള ശാസ്ത്ര-ബഹിരാകാശ-സാങ്കേതിക രംഗത്തിലും എല്ലാ രാജ്യങ്ങളും മുന്നേറണമെന്നും മുഖ്താർ തിലേബുർദ്ദി പറഞ്ഞു.
Post Your Comments