നൂർസുൽത്താൻ: സ്വന്തമായി വികസിപ്പിച്ച വാക്‌സിൻ വിതരണം ആരംഭിച്ച് കസാഖിസ്താൻ. ലോകരാജ്യങ്ങളുടെ മറുപടിയ്ക്കും സഹായത്തിനും കാത്തുനിൽക്കാതെയാണ് കസാഖിസ്താൻ വാക്സിൻ വിതരണം ആരംഭിച്ചത്. ക്വാസ് വാക് എന്ന വാക്സിനാണ് കസാഖിസ്താൻ വികസിപ്പിച്ചത്. തിങ്കളാഴ്ച്ച മുതൽ വാക്സിൻ ജനങ്ങൾക്ക് നൽകിത്തുടങ്ങുകയും ചെയ്തു.
Read Also: മാസ്ക് വീടിനുള്ളിലും നിർബന്ധമാണ്, അതിഥികളെ ക്ഷണിക്കരുത്; ആരോഗ്യമന്ത്രാലയത്തിന്റെ കർശന നിർദ്ദേശങ്ങൾ
ആരോഗ്യ മന്ത്രി അലെക്സേ സോയി വാക്‌സിൻ സ്വീകരിച്ചാണ് വിതരണത്തിന് തുടക്കം കുറിച്ചത്. ചൈനയും റഷ്യയും വാക്സിൻ നിർമ്മിച്ച് എത്തിച്ചെങ്കിലും സ്വന്തമായി വാക്‌സിൻ വികസിപ്പിക്കണമെന്ന ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോകുകയായിരുന്നു കസാഖിസ്താൻ.
കസാഖിസ്താന്റെ വൈറോളജി ഗവേഷണ സ്ഥാപനമായ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കൽ സേഫ്റ്റി പ്രോബ്ലം എന്ന സ്ഥാപനമാണ് വാക്സിൻ നിർമ്മിച്ചത്. രണ്ടു മുതൽ 8 ഡിഗ്രി വരെ താപനിലയിലാണ് വാക്‌സിൻ സൂക്ഷിക്കേണ്ടത്. ആദ്യ ഘട്ടമായി അരലക്ഷം വാക്സിനാണ് രാജ്യത്തെ വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് നൽകിയിരിക്കുന്നത്.
Post Your Comments