ന്യൂഡല്‍ഹി: കൊറോണയ്‌ക്കെതിരായി ഇന്ത്യ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് കസാക്കിസ്താന്‍ അംബാസിഡര്‍. സാര്‍ക്ക് രാഷ്ട്രത്തലവന്മാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ച നടപടികള്‍ വളരെ ഫലപ്രദമാണെന്നും മോദിയുടെ നിര്‍ദ്ദേശങ്ങളെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പകര്‍ച്ച വ്യാധിക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ ശ്രമങ്ങള്‍ അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായി സഹകരിക്കാന്‍ തയ്യാറാണെന്നും കൊറോണയ്‌ക്കെതിരെ ഒന്നിച്ച് പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തുടനീളം കോവിഡ് വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സാര്‍ക് രാഷ്ട്രങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്ന പ്രധാനമന്ത്രിയുടെ ആശയം രാഷ്ട്രത്തലവന്മാര്‍ അംഗീകരിച്ചു. എട്ട് രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രത്തലവന്മാരാണ് സാര്‍ക്ക് യോഗത്തില്‍ പങ്കെടുത്തത്.
ഇന്ത്യ, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, മാലിദ്വീപ്, പാകിസ്ഥാൻ എന്നീ രാഷ്ട്രങ്ങളുടെ ഭരണാധികാരികള്‍ യോഗത്തില്‍ പങ്കെടുത്തു.ആശങ്കയല്ല, അതീവ ജാഗ്രതയാണ് വേണ്ടതെന്നും കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പരസ്പരം സഹായിച്ച് മുന്‍പോട്ട് പോകാമെന്നും പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.
Post Your Comments