ആലപ്പുഴ: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് കൊലപാതകങ്ങള്‍ നടന്നതിനെ തുടര്‍ന്ന് ആലപ്പുഴ നഗരസഭാ പരിധിയിലെ ഹയര്‍സെക്കന്‍ഡറി വരെയുള്ള സ്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ജില്ലാ കല്കടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. നാളെ വരെയാണ് ക്രിമിനല്‍ നടപടിക്രമത്തിലെ 144-ാം വകുപ്പ് അനുസരിച്ച് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
read also :ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യയുടെ കുറ്റസമ്മതം; രേഷ്മ അറസ്റ്റിൽ
എസ്ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ആലപ്പുഴയില്‍ ജില്ലാ കലക്ടര്‍ വിളിച്ച സര്‍വകക്ഷിയോഗം നാളെ വൈകുന്നേരം മൂന്നു മണിക്ക് നടക്കും. സര്‍വകക്ഷി യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കും.
Post Your Comments