UAELatest NewsNewsInternationalGulf

അബുദാബിയിൽ പ്രവേശിക്കുന്നതിന് ഇനി മുതൽ പുതിയ നിബന്ധനകൾ: ഇഡിഇ സ്‌കാനിംഗ് നിർബന്ധം

അബുദാബി: ഇനി മുതൽ അബുദാബിയിൽ പ്രവേശിക്കുന്നതിന് പുതിയ നിബന്ധനകൾ. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അബുദാബിയിൽ പ്രവേശിക്കുന്നതിനായി ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു. യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പോകുന്നവരെ അതിർത്തി പോയിന്റുകളിൽ വെച്ച് നിർബന്ധമായും ഇ.ഡി.ഇ സ്‌കാനിങിന് വിധേയമാക്കും. യുഎഇയിലെ മറ്റു എമിറേറ്റുകളിൽ നിന്നു അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക് കോവിഡ് രോഗലക്ഷണങ്ങളുണ്ടോയെന്നറിയാൻ വേണ്ടിയാണ് പ്രത്യേക പരിശോധന നടത്തുന്നത്.

Read Also: നാടുനടുക്കി രാഷ്ട്രീയ കൊലപാതകങ്ങൾ, പ്രതിയെ പിടിക്കാൻ പോയ പോലീസുകാരന്റെ മുങ്ങിമരണം: ക്രിക്കറ്റ് കളിച്ച് ഉന്നത ഉദ്യോഗസ്ഥർ

അബുദാബിയിലേക്കുള്ള പ്രവേശനകവാടങ്ങളിൽ ഇഡിഇ സ്‌കാനറുപയോഗിച്ചായിരിക്കും പരിശോധന നടത്തുന്നതെന്ന് അബുദാബി അടിയന്തര ദുരന്ത നിവാരണ സമിതി വ്യക്തമാക്കി. കോവിഡ് രോഗബാധിതരെന്നു സംശയിക്കുന്നവർക്ക് റോഡരികിലെ കേന്ദ്രത്തിൽ ഉടൻ സൗജന്യ ആന്റിജൻ പരിശോധന നടത്തും. 20 മിനിറ്റിനുള്ളിൽ ഇതിന്റെ പരിശോധനാ ഫലം ലഭ്യമാകുകയും ചെയ്യും. യുഎഇയിൽ പ്രതിദിന കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് അധികൃതർ പുതിയ നടപടി സ്വീകരിച്ചത്.

Read Also: താലൂക്ക് ഓഫീസിലെ തീപിടിത്തം : ആ​ന്ധ്രാസ്വദേശിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button