Latest NewsKeralaNews

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജിഹാദികളുടെ സ്വന്തം നാടാക്കി മാറ്റുകയാണ്

രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി

ആലപ്പുഴ : ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജിഹാദികളുടെ സ്വന്തം നാടാക്കി മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also : മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് കൊലപാതകങ്ങള്‍, നിരോധനാജ്ഞ: സ്‌കൂളുകള്‍ക്ക് നാളെ അവധി

ഒബിസി മോര്‍ച്ച സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. പോപ്പുലര്‍ഫ്രണ്ടിന് സൈ്വര്യവിഹാരത്തിനായുള്ള സ്വാന്ത്ര്യം നല്‍കുന്നതിലൂടെ ദൈവത്തിന്റെ സ്വന്തം നാടിനെ പിണറായി വിജയന്‍ ജിഹാദികളുടെ സ്വന്തം നാടാക്കി മാറ്റുകയാണ്.- സി ടി രവി ഫേസ്ബുക്കില്‍ കുറിച്ചു.

അദ്ദേഹത്തിന് പുറമേ ബിജെപി നേതാവ് സി.പി രാധാകൃഷ്ണനും കൊലപാതകത്തെ അപലപിച്ചു. പട്ടാപ്പകലാണ് രഞ്ജിത്തിനെ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിരിക്കുന്നത്. 2016 ല്‍ നിയമസഭയിലേക്ക് മത്സരിച്ചയാളാണ് അദ്ദേഹം. കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഇനി എത്ര രാജ്യസ്നേഹികളെയും കാര്യകര്‍ത്താക്കളെയുമാണ് ഇനി നമുക്ക് നഷ്ടപ്പെടുക. ജിഹാദി ഭീകരര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് തങ്ങളുടെ കാര്യകര്‍ത്താക്കളെ സംരക്ഷിക്കണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button