NattuvarthaLatest NewsKeralaNewsIndia

കേരളത്തിൽ വർഗ്ഗീയത വളർത്തിയത് എം എം അക്ബർ, ഇന്ത്യയിൽ സാക്കിർ നായിക്: കാസിമിയെ അനുകൂലിച്ച് ജസ്‌ല മാടശ്ശേരി

എം.എം. അക്ബറും സാകിര്‍ നായിക്കും ഇന്ത്യയിലുടനീളം നടന്ന് അന്യമതഗ്രന്ഥങ്ങളെ അവഹേളിക്കുകയാണ് ചെയ്തിട്ടുള്ളത്

തിരുവനന്തപുരം: കേരളത്തിൽ വർഗ്ഗീയത വളർത്തിയത് എം എം അക്ബറാണെന്ന് ജസ്‌ല മാടശ്ശേരി. പ്രഭാഷകൻ റഹ്മത്തുള്ള കാസിമിയുടെ പ്രസ്ഥാവനയെ അനുകൂലിച്ചുകൊണ്ടാണ് ജസ്‌ല മാടശ്ശേരി തന്റെ വീക്ഷണം ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കിയത്.

Also Read:‘സംഘം’ എന്ന പേരിൽ ഒരു കൂട്ടർ കുട്ടികളിൽ പോലും വർഗ്ഗീയ വിഷം കുത്തി വയ്ക്കുന്നു: പി വി അൻവർ

ജ്യൂസ് ജൂതന്‍റെ ആണെന്ന മണ്ടത്തരങ്ങളോടൊപ്പം ലീഗിന്‍റെ കോണി സ്വര്‍ഗ്ഗത്തിലേക്കാണെന്നൊക്കെ തള്ളിവിടുമെങ്കിലും, ഇപ്പറഞ്ഞത് സത്യം,
അഭിനന്ദനങ്ങള്‍, എന്നായിരുന്നു ജസ്‌ല മാടശ്ശേരി ഫേസ്ബുക്കിൽ കുറിച്ചത്. അതേസമയം, കേരളത്തില്‍ വര്‍ഗീയത വളര്‍ത്തിയത് എം.എം. അക്ബറാണെന്നും ഇന്ത്യയിലാകെ വര്‍ഗീയത വളര്‍ത്തിയത് സാകിര്‍ നായികാണെന്നും റഹ്മത്തുള്ള കാസിമി പറഞ്ഞു.

കോഴിക്കോട്: കേരളത്തില്‍ വര്‍ഗീയത വളര്‍ത്തിയത് എം.എം. അക്ബറാണെന്ന് ഇ.കെ. വിഭാഗം സുന്നി നേതാവും മതപ്രാസംഗികനുമായ റഹ്‌മത്തുള്ള ഖാസിമി. ഇന്ത്യയിലാകെ വര്‍ഗീയത വളര്‍ത്തിയത് സാകിര്‍ നായികാണെന്നും അദ്ദേഹം പറഞ്ഞു. ‘എം.എം. അക്ബറും സാകിര്‍ നായിക്കും ഇന്ത്യയിലുടനീളം നടന്ന് അന്യമതഗ്രന്ഥങ്ങളെ അവഹേളിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും ഏതെങ്കിലും ഒരു സഹാബത്ത് ഇന്ത്യയില്‍ വന്ന് അന്യമതഗ്രന്ഥങ്ങളെ അവഹേളിച്ച ചരിത്രമുണ്ടോയെന്നും കാസിമി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button