
ബദിയടുക്ക: വീട്ടുപറമ്പിലെ കിണറ്റിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ബേള കുമാരമംഗലം ക്ഷേത്ര മേൽശാന്തി വേദമൂർത്തി രാമചന്ദ്ര അഡിഗെയെ (69) ആണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പൂജാരിയും വേദപണ്ഡിതനുമായ വിഷ്ണു അഡിഗെയുടെയും പത്മാവതിയമ്മയുടെയും മകനാണ്. വെള്ളിയാഴ്ച വൈകീട്ട് കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് വീട്ടുപറമ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
Read Also : കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം: മുഖ്യമന്ത്രി
കാസർഗോഡ് നിന്നെത്തിയ അഗ്നിരക്ഷസേനയും ബദിയടുക്ക പൊലീസും ചേർന്ന് മൃതദേഹം പുറത്തെടുത്തു. സംഭവത്തിൽ കേസെടുത്ത ബദിയടുക്ക പൊലീസ് അന്വേഷണം പുരോഗമിക്കുന്നതായി അറിയിച്ചു. ഭാര്യ: ഗായത്രി. മക്കൾ: പല്ലവി, ശ്രീവല്ലി. സഹോദരങ്ങൾ: കൃഷ്ണ അഡിഗെ, സുബ്രഹ്മണ്യ അഡിഗെ, ഗണപതി അഡിഗെ, പത്മനാഭ ശർമ (ഇരിങ്ങാലക്കുട).
Post Your Comments