കോഴിക്കോട്: കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെള്ളയിൽ സ്വദേശി സായൂജാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച വൈകിട്ടാണ് യുവാവിനെ കടലിൽ കാണാതായത്. ബീച്ചിൽ ഫുട്ബോൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ തിരയിൽപെട്ട് കടലിൽ കാണാതാവുകയായിരുന്നു.
Read Also : രക്തസാക്ഷിത്വം ആഗ്രഹിച്ചിരുന്നു, ഷാനിന്റെ രക്തസാക്ഷിത്വത്തില്‍ ആനന്ദം, ആഹ്ലാദമെന്ന് എസ്ഡിപിഐ നേതാവ്: വീഡിയോ
തുടർന്ന് മുങ്ങൽ വിദഗ്ധരും ഫയർഫോഴ്സും പോലീസും ചേർന്ന് തെരച്ചിൽ നടത്തി വരികയായിരുന്നു. ഇതിനിടെയാണ് മൃതദേഹം ലഭിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
Post Your Comments