KottayamNattuvarthaLatest NewsKeralaNews

നീ​ന്ത​ൽ പ​ഠി​ക്കാ​ൻ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കു​ള​ത്തി​ലി​റങ്ങി : യുവാവിന് ദാരുണാന്ത്യം

പു​ഴ​വാ​ത് കൊ​ട്ടാ​ര​ച്ചി​റ സ്വ​ദേ​ശി വി​ഷ്ണു (28) ആ​ണ് മുങ്ങി മ​രി​ച്ച​ത്

കോ​ട്ട​യം: നീ​ന്ത​ൽ പ​ഠി​ക്കാ​ൻ കു​ള​ത്തി​ലി​റ​ങ്ങി​യ യു​വാ​വിന് ദാരുണാന്ത്യം. പു​ഴ​വാ​ത് കൊ​ട്ടാ​ര​ച്ചി​റ സ്വ​ദേ​ശി വി​ഷ്ണു (28) ആ​ണ് മുങ്ങി മ​രി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം നീന്തൽ പഠിക്കാനാണ് വി​ഷ്ണു എത്തി​യ​ത്.

ശ​നി​യാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് സംഭവം. വാ​ഴ​പ്പ​ള്ളി വി​ല്ലേ​ജ് ഓ​ഫി​സി​നു സ​മീ​പ​മു​ള്ള കു​ള​ത്തി​ലാ​ണ് അപകടം ഉണ്ടായത്. സ​ഹോ​ദ​ര​ൻ ക​ണ്ണ​നും സു​ഹൃ​ത്തു​ക്ക​ളും വി​ഷ്ണു​വി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Read Also : രാജ്യത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റും, പരിമിതികളെ മറികടക്കും: മന്ത്രി ഡോ.ആര്‍ ബിന്ദു

നീ​ന്ത​ൽ പ​ഠി​ക്കാ​നുള്ള ശ്ര​മത്തി​നി​ടെ ആ​ഴ​മു​ള്ള ഭാ​ഗ​ത്തേ​ക്കു പോ​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഹോ​ർ​ട്ടി​കോ​ർ​പ് ജീ​വ​ന​ക്കാ​ര​നാ​ണ് വി​ഷ്ണു. ഭാ​ര്യ: പ്രീ​തി, മ​ക​ൾ: ദ​ക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button