അടൂർ: ചാത്തന്നൂപ്പുഴ ഭട്ടതൃകോവിൽ ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. കേസിലെ പ്രതി പത്തനാപുരം താലൂക്കിൽ വെട്ടിക്കവല പനവേലി ഇരണൂർ ഉമാനിലയം വീട്ടിൽ രമണൻ എന്ന മോഹൻദാസിനെ (63)യാണ് പൊലീസ് പിടികൂടിയത്. അടൂർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാണിക്കവഞ്ചി കുത്തിപ്പൊളിച്ചാണ് പണം അപഹരിച്ചത്.
കഴിഞ്ഞ 14 നായിരുന്നു കേസിനാസ്പദമായ സംഭവം. ചാത്തന്നൂപ്പുഴ ഭട്ടതൃക്കോവിൽ ക്ഷേത്രത്തിൽ മോഷണവും വയല മാമ്പിലാവിൽ ധർമശാസ്ത ക്ഷേത്രത്തിൽ മോഷണശ്രമവും നടത്തി പ്രതി കടന്നുകളയുകയായിരുന്നു. ക്ഷേത്ര പരിസരങ്ങളിൽ നിന്ന് ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.
Read Also : കിറ്റെക്സിന് ചുവട്വെയ്ക്കാൻ ഇടം നൽകിയില്ല: 3500 കോടിയുടെ മുതൽമുടക്കുള്ള വ്യവസായം യൂപിയ്ക്ക് സ്വന്തം
തുടർന്ന് എഴുകോൺ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. അടൂർ ഡിവൈ.എസ്.പി ആർ. ബിനുവിെൻറ മേൽനോട്ടത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ അടൂർ പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, എസ്.ഐ എം. മനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്, പ്രവീൺ, ഡ്രൈവർ സി.പി.ഒ സനൽ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments