YouthLatest NewsMenNewsWomenBeauty & StyleLife Style

വെറും 15 ദിവസം കൊണ്ട് അനാവശ്യ രോമവളർച്ച ഇല്ലാതാക്കാം

ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വര്‍ദ്ധിക്കുന്നതാണ് ഇത്തരത്തില്‍ അനാവശ്യ രോമവളര്‍ച്ച വര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണം

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഇപ്പോൾ പുരുഷനും സ്ത്രീയും ഒരുപോലെയാണ്. അനാവശ്യ രോമവളർച്ച പലരെയും അലട്ടുന്ന പ്രശ്നമാണ്. വെറും 15 ദിവസം കൊണ്ട് ഇത് ഇല്ലാതാക്കാൻ സാധിക്കും.

സ്ത്രീകളെയാണ് ഇത്തരത്തില്‍ അനാവശ്യ രോമവളര്‍ച്ച അധികമായി ബാധിക്കുന്നത്. മുഖത്തും ശരീരത്ത് മറ്റ് ഭാ​ഗങ്ങളിലുമുള്ള അമിത രോമവളർച്ച സ്ത്രീകൾക്ക് ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.

Read Also : വസ്ത്രം വാങ്ങിയാല്‍ പെട്രോള്‍ ഫ്രീ: ​ഗംഭീര ഓഫറുമായി വസ്ത്രസ്ഥാപനം, കേരളത്തിലെ എല്ലാ ഷോറൂമിലും ഓഫര്‍

ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വര്‍ദ്ധിക്കുന്നതാണ് ഇത്തരത്തില്‍ അനാവശ്യ രോമവളര്‍ച്ച വര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണം. ഇതിന് പരിഹാരം കാണുന്നതിന് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതിലൊന്നാണ് മഞ്ഞൾ.

മുഖത്തെ അനാവശ്യ രോമങ്ങള്‍ ഇല്ലാതാക്കാന്‍ മഞ്ഞൾ സഹായിക്കുന്നു. മഞ്ഞള്‍ അരച്ച് പേസ്റ്റ് രൂപത്തിലാക്കി അതുകൊണ്ട് മുഖത്ത് രോമമുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. ഇത് നല്ലതു പോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് മൂന്ന് പ്രാവശ്യം ചെയ്യുക. 15 ദിവസം കൊണ്ട് തന്നെ ഫലം കാണാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button