റിയാദ്: സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം. അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് യെമനിലെ ഹൂതികൾ നടത്തിയ വ്യോമാക്രമണ ശ്രമം അറബ് സഖ്യസേന പരാജയപ്പെടുത്തി. ആക്രമണത്തിനെത്തിയ ഡ്രോണുകൾ പ്രതിരോധ സേന തകർത്തെറിഞ്ഞു.
വിമാനത്താവളത്തിലെ യാത്രക്കാരെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. അതിർത്തി കടന്നുള്ള ആക്രമണങ്ങൾ നടത്താനുള്ള കേന്ദ്രമായി സൻആ അന്താരാഷ്ട്ര വിമാനത്താവളത്തെ ഹൂതി വിമതർ ഉപയോഗിക്കുകയാണെന്നാണ് സഖ്യസേന ഉന്നയിക്കുന്ന വിമർശനം.
അതേസമയം നേരത്തെ സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യം വെച്ചും ഹൂതികൾ ആക്രമണം നടത്തിയിരുന്നു. ഇറാന്റെ പിന്തുണയോടെ ഹൂതികൾ സൗദി അറേബ്യയിലെ സാധാരണക്കാരെയും അവരുടെ വസ്തുവകകളും ലക്ഷ്യം വെച്ച് ആക്രമണം തുടരുകയാണെന്നും സഖ്യസേന ആരോപിക്കുന്നു.
Post Your Comments