നിലമ്പൂർ: ‘സംഘം’ എന്ന പേരിൽ ഒരു കൂട്ടർ കുട്ടികളിൽ പോലും വർഗ്ഗീയ വിഷം കുത്തി വയ്ക്കുന്നുവെന്ന് പി വി അൻവർ. ‘സംഘടന’ എന്ന പേരിൽ അപ്പുറത്തുള്ള ഒരു കൂട്ടരും ഇത് തന്നെ ചെയ്യുന്നുവെന്നും ഇതിനപ്പുറം മനുഷ്യരേ മനുഷ്യരായി കാണാനോ,അവർക്ക് സമൂഹത്തോട് എന്തെങ്കിലും പ്രതിബദ്ധത വളർത്താനോ രണ്ട് കൂട്ടരും ശ്രമിച്ചിട്ടില്ലെന്നും പി വി അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
Also Read:പ്രസിദ്ധമായ നല്ലൂർ ശിവക്ഷേത്രം സന്ദർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
‘അവർക്കത് കഴിയുകയുമില്ല. വർഗ്ഗീയതയുടെ വിഷം പറയാതെ ഇവർക്കൊന്നും യാതൊരു നിലനിൽപ്പുമില്ല. മതേതരത്വം ആഗ്രഹിക്കുന്ന,ഈ നാടിന്റെ നിലനിൽപ്പും സമാധാന അന്തരീക്ഷവും ആഗ്രഹിക്കുന്ന ജനങ്ങൾ ഈ തീവ്രവാദി കൂട്ടങ്ങൾക്കെതിരെ പ്രതികരിക്കേണ്ട സമയമായി’, പി വി അൻവർ പറയുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം:
‘സംഘം’ എന്ന പേരിൽ ഒരു കൂട്ടർ കുട്ടികളിൽ പോലും വർഗ്ഗീയ വിഷം കുത്തി വയ്ക്കും. ‘സംഘടന’ എന്ന പേരിൽ അപ്പുറത്തുള്ള ഒരു കൂട്ടരും ഇത് തന്നെ ചെയ്യുന്നു. ഇതിനപ്പുറം മനുഷ്യരേ മനുഷ്യരായി കാണാനോ,അവർക്ക് സമൂഹത്തോട് എന്തെങ്കിലും പ്രതിബദ്ധത വളർത്താനോ രണ്ട് കൂട്ടരും ശ്രമിച്ചിട്ടില്ല.അവർക്കത് കഴിയുകയുമില്ല. വർഗ്ഗീയതയുടെ വിഷം പറയാതെ ഇവർക്കൊന്നും യാതൊരു നിലനിൽപ്പുമില്ല.
മതേതരത്വം ആഗ്രഹിക്കുന്ന,ഈ നാടിന്റെ നിലനിൽപ്പും സമാധാന അന്തരീക്ഷവും ആഗ്രഹിക്കുന്ന ജനങ്ങൾ ഈ തീവ്രവാദി കൂട്ടങ്ങൾക്കെതിരെ പ്രതികരിക്കേണ്ട സമയമായി.
Post Your Comments