തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയെ അനുകൂലിച്ച ശശി തരൂര്‍ എംപിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ശശി തരൂര്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംസാരിച്ചതും കെ റെയിലിലെ നിലപാടും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം ഉയര്‍ന്നത്. യുഎന്‍ അണ്ടര്‍ സെക്രട്ടറി ആയിരുന്ന തരൂര്‍ പിണറായിയുടെ സെക്രട്ടറി പണി എടുക്കരുതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എബിന്‍ വര്‍ക്കി കുറ്റപ്പെടുത്തി.
പിണറായിയെ പുകഴ്ത്തിയ തരൂര്‍ യു.ഡി.എഫിനെ അപമാനിച്ചുവെന്ന വിമര്‍ശനമാണ് ഭൂരിഭാഗം നേതാക്കളും തരൂരിനെതിരെ ഉന്നയിച്ചത്. എന്നാല്‍, ശശി തരൂരിന്റെ വികസന കാഴ്ചപ്പാട് അംഗീകരിച്ചേ പറ്റൂ എന്ന് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍എസ് നുസൂര്‍ അഭിപ്രായപ്പെട്ടു.
വിവാഹ പ്രായം ഉയർത്തുന്നതിന് പിന്നിൽ ഏകീകൃത സിവിൽ കോഡിനുവേണ്ടിയുള്ള സംഘ്പരിവാറിന്റെ ഗൂഢപദ്ധതി: ഐഎൻഎൽ
നേരത്തെ, സില്‍വര്‍ ലൈന്‍ പദ്ധതിയെ അനുകൂലിച്ച ശശി തരൂര്‍ എംപിയെ തള്ളി കോണ്‍ഗ്രസും രംഗത്ത് എത്തിയിരുന്നു. പിന്തുണക്കുന്നതിനൊപ്പം തരൂര്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ചതും പാര്‍ട്ടിക്ക് ക്ഷീണമായി എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പാര്‍ട്ടിക്കകത്തുള്ളവരാണെങ്കില്‍ പാര്‍ട്ടിക്ക് അനുസരിച്ച് പെരുമാറേണ്ടി വരുമെന്നും ശശി തരൂരിനോട് അതുമാത്രമാണ് പറയാനുള്ളതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കി.
Post Your Comments