Latest NewsNewsLife Style

പപ്പായ കഴിക്കുന്നതിന്റെ ഗുണവും, ദോഷവും…

പഴവര്‍ഗങ്ങളില്‍ പപ്പായ പലരുടെയും ഇഷ്ട ഫലമാണ്. വളരെ പെട്ടെന്ന് ദഹിപ്പിക്കാന്‍ കഴിയും എന്നതുള്‍പ്പെടെ നിരവധി ആരോഗ്യ നേട്ടങ്ങളാണ് പപ്പായക്കുള്ളത്. ആന്റി ബാക്ടീരിയയും ,ആന്റി ഫംഗല്‍ ഗുണങ്ങളും പപ്പായയില്‍ അടങ്ങിയിട്ടുണ്ടെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഡെങ്കിപ്പനിയെ പ്രതിരോധിക്കാനും പ്ലേറ്റ്ലറ്റിന്റെ എണ്ണം വര്‍ദ്ധിപ്പിക്കാനും പപ്പായയുടെ ഇലകളുടെ ജ്യൂസ് ഉത്തമമാണ്.

എന്നാല്‍ പപ്പായക്ക് ചില പാര്‍ശ്വഫലങ്ങളുണ്ട്. ഗര്‍ഭാവസ്ഥയെ അപകടപ്പെടുത്തുന്നതുള്‍പ്പെടെയുള്ള പപ്പായയുടെ പാര്‍ശ്വഫലങ്ങള്‍ പലതും പലര്‍ക്കും അറിയില്ല. ഗുണങ്ങള്‍ മാത്രമാണെന്ന് കരുതി കഴിക്കുന്ന പപ്പായയിലെ ഒളിഞ്ഞിരിക്കുന്ന ചില പാര്‍ശ്വഫലങ്ങളാണ് താഴെ പറയുന്നത്.

➤ അധികമായാല്‍ അന്നനാളത്തിന് ദോഷം

പപ്പായക്ക് രുചി ഉള്ളത് പോലെ തന്നെ ആരോഗ്യ ഗുണങ്ങളുമുണ്ട്. എന്നുകരുതി പപ്പായ ധാരാളം കഴിക്കാന്‍ പാടില്ല. പപ്പായ അധികമായി കഴിച്ചാല്‍ അത് അന്നനാളത്തില്‍ പല വിധത്തിലുള്ള ആരോഗ്യ പശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം.

➤ പ്രത്യുത്പാദന ശേഷി കുറയ്‌ക്കും

പപ്പായ പുരുഷന്‍മാരുടെ പ്രത്യുത്പാദന ശേഷി കുറയ്‌ക്കുന്നു. ഇത് സ്‌പേമിന്റെ എണ്ണം കുറയ്‌ക്കുകയും ശുക്ല ചലനത്തെ ബാധിക്കുകയും ചെയ്യും.

➤ ഗര്‍ഭകാലത്ത് അപകടകരം

പപ്പായയുടെ വിത്തുകളും വേരുകളും ഗര്‍ഭച്ഛിദ്രത്തിന് കാരണമാകുന്നു. അതുകൊണ്ട് ഗര്‍ഭകാലത്ത് പപ്പായ ഒഴിവാക്കേണ്ടതാണ്.

Read Also:- യുവേഫ നേഷൻസ് ലീഗ്: മരണ ഗ്രൂപ്പിൽ വമ്പന്മാർ

➤ ജനന വൈകല്യങ്ങള്‍ക്ക് കാരണമാകും

ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന് വിഷാംശം ഉണ്ടാക്കുന്നതാണ് പപ്പായ ഇലകളില്‍ അടങ്ങിയിട്ടുള്ള പപ്പെയ്ന്‍. ഇത് ജനന വൈകല്യങ്ങള്‍ക്ക് കാരണമായേക്കാം. ഗര്‍ഭാവസ്ഥയിലും ശേഷവും പപ്പായ കുറച്ച് നാളത്തേയ്‌ക്ക് ഒഴിവാക്കുന്നതാണ് നല്ലത്.

shortlink

Post Your Comments


Back to top button