ThiruvananthapuramKeralaNattuvarthaLatest NewsNews

ഫ്ലാറ്റ് നിര്‍മ്മാണ സൈറ്റില്‍ ലോഡിറക്കുന്നതിനിടെ മാര്‍ബിള്‍ വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

തമിഴ്നാട് സ്വദേശിയായ കിംഗ്സിൽ, ബംഗാൾ സ്വദേശിയായ രഞ്ജിത് എന്നിവരാണ് മരിച്ചത്

തിരുവനന്തപുരം: ഫ്ലാറ്റ് നിർമാണ സൈറ്റിലുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശിയായ കിംഗ്സിൽ, ബംഗാൾ സ്വദേശിയായ രഞ്ജിത് എന്നിവരാണ് മരിച്ചത്. വെള്ളയമ്പലത്ത് ജംഗ്ഷനിലാണ് അപകടം നടന്ന ഫ്ലാറ്റ്.

ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കണ്ടെയ്നര്‍ ലോറിയില്‍ എത്തിയ ലോഡ് ഇറക്കുന്നതിനിടെ മാർബിൾ തൊഴിലാളികളുടെ മുകളിലേക്ക് വീഴുകയായിരുന്നു. ലോഡിറക്കുന്നതിനിടെ മാര്‍ബിള്‍ പാളികള്‍ ലോറിയിൽ നിന്നു തെന്നി താഴേയ്ക്കു മറിഞ്ഞു. ലോറിയുടെ താഴെ നിന്നിരുന്ന നാല് പേരുടെ ശരീരത്തിലേക്കു മാര്‍ബിള്‍ പാളികള്‍ വീഴുകയായിരുന്നു.

Read Also : ‘ശബരിമലയിൽ കൂടുതൽ ഇളവ് വേണം’ : സർക്കാരിനെ സമീപിക്കാനൊരുങ്ങി ദേവസ്വം ബോർഡ്

ഇവരെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലായിരിക്കെ മരിക്കുകയായിരുന്നു. പരിക്കേറ്റ രണ്ട് പേർ ചികിത്സയിലാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ല. സംഭവത്തിൽ മ്യൂസിയം പൊലീസ് കേസെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button