Latest News

‘ശബരിമലയിൽ കൂടുതൽ ഇളവ് വേണം’ : സർക്കാരിനെ സമീപിക്കാനൊരുങ്ങി ദേവസ്വം ബോർഡ്

ശബരിമല തീര്‍ത്ഥാടകര്‍ക്കായി പരമ്പരാഗത കരിമല കാനന പാത തുറക്കുന്നതിനായി വീണ്ടും സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുമെന്ന് കെ അനന്തഗോപന്‍

തിരുവനന്തപുരം: ശബരിമലയിൽ കൂടുതൽ ഇളവ് വേണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാനൊരുങ്ങി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപന്‍. ശബരിമല തീര്‍ത്ഥാടകര്‍ക്കായി പരമ്പരാഗത കരിമല കാനന പാത തുറക്കുന്നതിനായി വീണ്ടും സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുമെന്ന് കെ അനന്തഗോപന്‍ പറഞ്ഞു.

സന്നിധാനത്ത് ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകർക്ക് ആർക്കും ഇതുവരെ കൊവിഡ് സ്ഥിരികരിക്കാത്ത സാഹചര്യത്തില്‍ കൂടുതൽ ഇളവ് വേണമെന്നും ആവശ്യമുയരുന്നുണ്ട്. രണ്ട് കൊവിഡ് വാക്സീന്‍ എടുത്തവര്‍ക്കും ആർടിപിസിആർ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും ബുക്ക് ചെയ്യാതെ തന്നെ ദര്‍ശനത്തിന് അനുമതി നല്‍കണമെന്നും സർക്കാരിനോട് ആവശ്യപ്പെടാൻ ആണ് ദേവസ്വം ബോർഡിന്റെ തീരുമാനം.

Read Also : ‘ആശ്രിത നിയമനം അവകാശമല്ല’ : നൽകുന്നത് കുടുംബത്തെ കരകയറ്റാനെന്ന് സുപ്രീം കോടതി

അതേസമയം ശബരിമല സന്നിധാനത്തെ വരുമാനം 50 കോടി കവിഞ്ഞു. അരവണ വിറ്റ ഇനത്തിലാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button