KollamLatest NewsKeralaNattuvarthaNews

ജി.എസ്​.ടി​ അടയ്ക്കാൻ നൽകിയ പണം വ്യാ​ജ​രേ​ഖ ചമച്ച് തട്ടിയെടുത്തു : ടാക്സ്​ പ്രാക്ടീഷണർ പിടിയിൽ

പ​ള്ളി​ത്തോ​ട്ടം അ​ഞ്ജ​ലി ന​ഗ​ർ മേ​രി ഭ​വ​ന​ത്തി​ൽ ആ​ൽ​ഫ്ര​ഡ്​ ആ​ന​ന്ദ് (42) ആ​ണ് പി​ടി​യി​ലാ​യ​ത്

ഇ​ര​വി​പു​രം: ജി.​എ​സ്.​ടി അ​ട​യ്ക്കാ​ൻ ന​ൽ​കി​യ പ​ണം വ്യാ​ജ​രേ​ഖ ചമച്ച് ത​ട്ടി​യെ​ടു​ത്ത സംഭവത്തിൽ ടാ​ക്സ്​ പ്രാ​ക്ടീ​ഷ​ണ​ർ അ​റ​സ്​​റ്റി​ൽ. പ​ള്ളി​ത്തോ​ട്ടം അ​ഞ്ജ​ലി ന​ഗ​ർ മേ​രി ഭ​വ​ന​ത്തി​ൽ ആ​ൽ​ഫ്ര​ഡ്​ ആ​ന​ന്ദ് (42) ആ​ണ് പി​ടി​യി​ലാ​യ​ത്.

പ​ള്ളി​മു​ക്കി​ലെ കാ​ർ ആ​ക്സ​സ​റീ​സ്​ സ്ഥാ​പ​ന​ത്തി​നു​വേ​ണ്ടി ടാ​ക്സ്​ അ​ട​യ്ക്കാ​ൻ ന​ൽ​കി​യ പ​ണ​മാ​ണ് ടാ​ക്സ്​ പ്രാ​ക്ടീ​ഷ​ണ​ർ ത​ട്ടി​യെ​ടു​ത്ത​ത്. പ്ര​തി​മാ​സം അ​ട​യ്ക്കേ​ണ്ട ജി.​എ​സ്.​ടി തു​ക ഇ​വ​ർ പ്ര​തി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ട്രാ​ൻ​സ്​​ഫ​ർ ചെ​യ്തു ന​ൽ​കു​ക​യാ​യി​രു​ന്നു.

Read Also : കൊല്ലം മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ങ്ങ​ളി​ലും ബോട്ടുക​ളി​ലും എക്സൈസ് പരിശോധന : ആഴക്കടൽ മേഖലയിലും പരിശോധന നടത്തി

തു​ട​ർ​ന്ന് സി​സ്​​റ്റം ജ​ന​റേ​റ്റ് ചെ​യ്യു​ന്ന വ്യാജ ച​ലാ​ൻ നൽകി ഇ​യാ​ൾ സ്ഥാ​പ​ന​മു​ട​യെ പ​ണ​മ​ട​ച്ച​താ​യി വി​ശ്വ​സി​പ്പി​ക്കുകയായിരുന്നു. ഇ​പ്ര​കാ​രം ഏ​ഴ് ല​ക്ഷം രൂ​പ​യോ​ളം ആണ് സ്ഥാ​പ​ന​മു​ട​മ​യി​ൽ​ നി​ന്ന്​ ത​ട്ടി​യെ​ടു​ത്തത്. ഭീ​മ​മാ​യ തു​ക ടാ​ക്സ്​ കു​ടി​ശ്ശി​ക ആ​യ​തി​നെ ​തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ പ​ണം അ​ട​യ്ക്കാ​ൻ സ്ഥാ​പ​ന​മു​ട​മ​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തുടർന്ന് അ​ധി​കൃ​ത​രും സ്ഥാ​പ​ന​മു​ട​മ​യും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​താ​യി അ​റി​ഞ്ഞ​ത്.

സ്ഥാ​പ​ന​മു​ട​മ​യാ​യ ഷൈ​നി​യു​ടെ പ​രാ​തി​യിൽ ഇ​ര​വി​പു​രം പൊ​ലീ​സ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​ര​വി​പു​രം ഇ​ൻ​സ്​​പെ​ക്ട​ർ വി.​വി. അ​നി​ൽ​കു​മാ​റിന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ജ​യേ​ഷ്, അ​നു​രൂ​പ, ജ​യ​കു​മാ​ർ സി.​പി.​ഒ അ​ഭി​ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോടതിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button