KozhikodeLatest NewsKeralaNattuvarthaNews

വിവാഹ പ്രായം ഉയർത്തുന്നതിന് പിന്നിൽ ഏകീകൃത സിവിൽ കോഡിനുവേണ്ടിയുള്ള സംഘ്പരിവാറിന്റെ ഗൂഢപദ്ധതി: ഐഎൻഎൽ

കോഴിക്കോട്: പെൺകുട്ടികളുടെ വിവാഹപ്രായം 18ൽനിന്ന് 21ആയി ഉയർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനു പിന്നിൽ ഹിന്ദുത്വ ഫാസിസ്റ്റ് അജണ്ടയാണെന്ന് ഐഎൻഎൽ സംസ്​ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ. രാജ്യത്തെ സ്​ത്രീസമൂഹം നേരിടുന്ന അടിസ്​ഥാന പ്രശ്നങ്ങളൊന്നും ഈ പരിഷ്കാരം കൊണ്ട് പരിഹരിക്കപ്പെടാൻ പോകുന്നില്ലെന്നും കാസിം പറഞ്ഞു.

ഏകീകൃത സിവിൽ കോഡിനുവേണ്ടി സംഘ്പരിവാർ കൊണ്ടുനടക്കുന്ന ഗൂഢപദ്ധതിയുടെ ഭാഗമാണ് വ്യക്തിനിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളിലേക്കുള്ള സർക്കാരിെൻറ കടന്നുകയറ്റമെന്നും കാസിം ആരോപിച്ചു.

തീ​രു​മാ​നം ദു​രു​ദ്ദേ​ശ​പ​രം: പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​പ്രാ​യം 21 ആക്കു​ന്ന​തി​നെ​തി​രെ ഡി​വൈ​എ​ഫ്ഐ

സ്​ത്രീകളുടെ ആരോഗ്യം, പോഷകാഹാരം, അന്തസ്സാർന്ന തൊഴിൽ തുടങ്ങിയ അടിസ്​ഥാന അവകാശങ്ങളെല്ലാം നേടിക്കൊടുക്കുന്നതിൽ പരാജയപ്പെട്ട ഭരണകൂടം വിവാഹ പ്രായത്തിെൻറമേൽ കൈവെക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്നും അദ്ദേഹം പ്രസ്‍താവനയിൽ പറഞ്ഞു പൗരസമൂഹത്തിെൻറ ജൈവികമായ വികാസത്തെ തടസ്സപ്പെടുത്തുന്ന ഒന്നിനെയും സർക്കാരിന് വകവെച്ചുകൊടുക്കേണ്ടതില്ലെന്നും കാസിം ഇരിക്കൂർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button