തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സുരേന്ദ്രന്റേത് ഉണ്ടയില്ലാ വെടിയെന്ന് മന്ത്രി പരിഹസിച്ചു . നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അനുബന്ധ സംഘടനയായ റിഹാബ് ഫൗണ്ടേഷനുമായി അടുത്ത ബന്ധമുണ്ടെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവന മന്ത്രി തള്ളിക്കളഞ്ഞു. റിഹാബ് ഫൗണ്ടേഷനുമായി ബന്ധമില്ലെന്നും രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.
‘പരിഹാസ്യമായ അസംബന്ധങ്ങൾ എഴുന്നള്ളിച്ച് മാധ്യമങ്ങളിൽ സാന്നിധ്യമറിയിക്കുക എന്നതിലപ്പുറം കെ. സുരേന്ദ്രന്റെ പ്രസ്താവനയെ കാണുന്നില്ല. റിഹാബ് ഫൗണ്ടേഷനുമായി എന്നെയും എന്റെ പാർട്ടിയെയും ബന്ധിപ്പിച്ച് സുരേന്ദ്രൻ ഇന്നു നടത്തിയത് ആ ഗണത്തിലുള്ള ഒരു ഉണ്ടയില്ലാ വെടിയാണ്. എല്ലാ തീവ്രവാദ സരണികളോടും വിട്ടുവീഴ്ചയില്ലാതെ എതിർക്കുക എന്നത് ഐഎന്‍എല്ലിന്റെയും ഇടതുപക്ഷ മുന്നണിയുടെയും മന്ത്രിസഭയുടെയും പ്രഖ്യാപിത നിലപാടാണ്’, മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ഭക്ഷണ ശേഷം പഴങ്ങൾ കഴിക്കുന്നവർ സൂക്ഷിക്കുക
അതേസമയം, പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനെ പിന്തുണയ്ക്കുന്നില്ലെന്നും കെ. സുരേന്ദ്രന്റേത് നിരുത്തരവാദപരമായ പ്രസ്താവനയാണെന്നും ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു. നിരോധനമല്ല, ആശയപരമായി നേരിടുകയാണു വേണ്ടതെന്നും കാസിം ഇരിക്കൂർ വ്യക്തമാക്കി.
Post Your Comments