ThiruvananthapuramLatest NewsKeralaNattuvarthaNews

തീ​രു​മാ​നം ദു​രു​ദ്ദേ​ശ​പ​രം: പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​പ്രാ​യം 21 ആക്കു​ന്ന​തി​നെ​തി​രെ ഡി​വൈ​എ​ഫ്ഐ

തി​രു​വ​ന​ന്ത​പു​രം: പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​പ്രാ​യം 21 ആക്കു​ന്ന​തി​നെ​തി​രെ ഇ​ട​ത് യു​വ​ജ​ന സം​ഘ​ട​ന​യാ​യ ഡി​വൈ​എ​ഫ്ഐ. തീ​രു​മാ​നം ദു​രു​ദ്ദേ​ശ​പ​ര​മാ​ണെ​ന്ന് ഡി​വൈ​എ​ഫ്‌​ഐ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് എ.​എ റ​ഹിം ആ​രോ​പി​ച്ചു.

ച​ർ‌​ച്ച​ക​ൾ ന​ട​ത്താ​തെ ഇ​ത്ത​രം തീ​രു​മാ​ന​ത്തി​ലേ​ക്ക് എ​ത്താ​നാ​കി​ല്ലെന്നും ലിം​ഗ​സ​മ​ത്വ​മാ​ണ് ല​ക്ഷ്യ​മെ​ങ്കി​ൽ ഇ​ത​ല്ല വേ​ണ്ട​തെന്നും റഹിം പറഞ്ഞു. ആ​ർ​എ​സ്എ​സ് അ​ജ​ണ്ട​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും റ​ഹിം കൂട്ടിച്ചേർത്തു.

നേ​ര​ത്തെ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​പ്രാ​യം ഉയർത്തുന്ന തീരുമാനത്തിനെതിരെ സി​പി​ഐ, സി​പി​എം വ​നി​താ സം​ഘ​ട​ന​ക​ളും രം​ഗ​ത്തു​വ​ന്നി​രു​ന്നു. സി​പി​എം, സി​പി​ഐ, മു​സ്‌​ലിം ലീ​ഗ്, കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക​ളും എ​തി​ർ​പ്പ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​ന്ദ്ര മ​ന്ത്രി​സ​ഭ പെൺകുട്ടികളുടെ വി​വാ​ഹ​പ്രാ​യം 21 വ​യ​സാ​യി ഉ​യ​ർ​ത്താ​ൻ തീ​രു​മാ​ന​മാ​നി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button