
ചെന്നൈ: ഫോക്‌സ്‌കോണ്‍ ഫാക്ടറിയില്‍ ഭക്ഷ്യവിഷബാധയേറ്റ് ഒന്‍പത് വനിത ജീവനക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 400ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പ്രമുഖ തമിഴ് മാധ്യമമായ തന്തി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാക്ടറിയില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്നാണ് ജീവനക്കാര്‍ വിഷബാധയേറ്റത്. സംഭവത്തില്‍ പ്രതിഷേധവുമായി 3000ത്തോളം വനിതാ ജീവനക്കാര്‍ ചെന്നൈ-ബംഗളൂരു ദേശീയ പാത ഉപരോധിക്കുകയാണ്.
Read Also: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കടുത്ത ശിക്ഷ: കരട് ബില്‍ പാസാക്കനൊരുങ്ങി മന്ത്രിസഭ
അതേസമയം സംഭവത്തില്‍ ഇതുവരെ ഫോക്‌സ്‌കോണ്‍ ഫാക്ടറി അധികൃതര്‍ പ്രതികരിച്ചിട്ടില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു. തങ്ങള്‍ക്ക് നീതി ലഭിക്കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്തെത്തിയിരിക്കുന്നത്. കാഞ്ചിപുരം എസ്പിയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി ആരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുകയാണെന്നാണ് പ്രാദേശികമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍.
Post Your Comments