KeralaLatest NewsNews

മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് മോഹനന്‍ മീഡിയാ വണ്‍ വിടുന്നു

2008 ജൂലൈയില്‍ കൈരളി ടി.വിയിലൂടെയാണ് അഭിലാഷ് മോഹനന്‍ മാധ്യമരംഗത്തേക്ക് പ്രവേശിക്കുന്നത്.

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് മോഹനന്‍ മീഡിയാ വണ്‍ ചാനല്‍ വിടുന്നതായി റിപ്പോർട്ട്. മാതൃഭൂമി ന്യൂസിലാണ് അഭിലാഷ് പുതിയ ചുമതലയേല്‍ക്കുന്നത്. ചാനല്‍ വിടുന്നത് സംബന്ധിച്ച് മീഡിയാ വണ്‍ മാനേജുമെന്റുമായി അദ്ദേഹം ചര്‍ച്ച നടത്തി. 2019ലാണ് റിപ്പോര്‍ട്ടര്‍ ടി.വിയില്‍ നിന്ന് അഭിലാഷ് മോഹനന്‍ മീഡിയാ വണ്‍ ചാനലിലെത്തിയത്.

മീഡിയാ വണിന്റെ എഡിറ്ററായിരുന്ന രാജീവ് ദേവരാജ് നേരത്തെ മാതൃഭൂമി ന്യൂസിലേക്ക് പോയിരുന്നു. ഇതിനുപിന്നാലെയാണ് അഭിലാഷ് മോഹനനും മാതൃഭൂമിയിലേക്ക് പോകുന്നത്. മീഡിയാ വണിന്റെ പ്രൈം ടൈം ചര്‍ച്ചയായ സ്‌പെഷ്യല്‍ എഡിഷന്‍, എഡിറ്റോറിയല്‍ പരിപാടിയായ നിലപാട് എന്നിവ ഉള്‍പ്പെടെയുള്ള പ്രോഗ്രാമുകളിലൂടെ അദ്ദേഹം ചാനലിന്റെ മുഖമായിരുന്നു.

Read Also: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കടുത്ത ശിക്ഷ: കരട് ബില്‍ പാസാക്കനൊരുങ്ങി മന്ത്രിസഭ

2008 ജൂലൈയില്‍ കൈരളി ടി.വിയിലൂടെയാണ് അഭിലാഷ് മോഹനന്‍ മാധ്യമരംഗത്തേക്ക് പ്രവേശിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം 2010 ആഗസ്റ്റില്‍ കൈരളി വിട്ട് ഇന്ത്യാവിഷന്‍ ചാനലിലെത്തി. 2014 ജൂലൈ വരെ ഇന്ത്യാവിഷനില്‍ തുടര്‍ന്ന അഭിലാഷ് മോഹനന്‍ അതിന് ശേഷം നികേഷ് കുമാര്‍ നേതൃത്വം നല്‍കുന്ന റിപ്പോര്‍ട്ടര്‍ ചാനലിലെത്തി. പിന്നീട് അഞ്ച് വര്‍ഷത്തിന് ശേഷമായിരുന്നു മീഡിയ വണിലെത്തിയത്. കണ്ണൂര്‍ സ്വദേശിയാണ് അഭിലാഷ് മോഹനന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button